പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി പുറത്തേക്ക് വന്നു

പത്തനംതിട്ട വാഴമുട്ടത്ത് ഗ്യാസ് സിലിണ്ടർ ലീക്കായി. പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോഴായിരുന്നു അപകടം. ഇന്നലെയാണ് സംഭവം നടന്നത്. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ തന്നെ ലീക്കായി.
സിലിണ്ടർ കറങ്ങുകയായിരുന്നുവെന്നാണ് രഞ്ജിത്ത് പറഞ്ഞത്. പെട്ടന്ന് തന്നെ സിലിണ്ടർ വീടിന് പുറത്തേക്ക് എറിയുകയായിരുന്നു. സിലിണ്ടർ പുറത്തേക്ക് എറിഞ്ഞപ്പോഴുള്ള ഗ്യാസാണ് മഞ്ഞുപോലെ പുറത്തേക്ക് ഒഴുകിയത്.
ഉടൻ തന്നെ വെള്ളം ഒഴിക്കുകയും ചാക്കുകൾ മുകളിലേക്ക് ഇട്ട് ഗ്യാസ് ലീക്ക് തടയുകയായിരുന്നു. ഉടൻ ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചു. പുതിയ സിലിണ്ടർ നൽകാമെന്നാണ് പറയുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഏജൻസി അധികൃതർ അറിയിച്ചു. ഉടൻ ഗ്യാസ് വലിച്ചെറിഞ്ഞതിനാൽ ആർക്കും അപകടമില്ല.
Story Highlights : Gas Cylinder Leak in Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here