സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതിലുള്ള എതിര്‍പ്പ്: ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി

സില്‍വര്‍ലൈന്‍ പ്രതിഷേധത്തെ നേരിട്ടതില്‍ എതിര്‍പ്പറിയിച്ച് ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി. സിഐയായ ജോസ് മാത്യുവിനാണ് വധഭീഷണിക്കത്ത് ലഭിച്ചത്. എല്‍ഡിഎഫിനുവേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്ന് കത്തില്‍ മുന്നറിയിപ്പുണ്ട്. ചെങ്ങന്നൂര്‍ സ്റ്റേഷനിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പൊലീസ് കത്തുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു.(threat chengannur ci)
മൂലധനം വര്‍ധിപ്പിക്കാനുള്ള സഖാക്കളുടെ ശ്രമത്തിനിടെ താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്ന തരത്തില്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചാണ് ഭീഷണി. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. സിപിഐഎമ്മിന്റെ ചട്ടുകമായ താങ്കള്‍ക്ക് ഇനി എന്തെല്ലാം നഷ്ടങ്ങളാണ് ഉണ്ടാകാനിരിക്കുന്നതെന്ന് താമസിയാതെ മനസിലാകുമെന്നും ഭീഷണിയുണ്ട്.
Story Highlights: threat chengannur ci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here