വനമേഖലയിൽ നിന്ന് മൃതദേഹം തോളിൽ ചുമന്ന് വനിതാ എസ്.ഐ, നടന്നത് അഞ്ച് കിലോമീറ്റർ

വനിതാ എസ്.ഐ മൃതദേഹം തോളിൽ ചുമന്നുകൊണ്ട് വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ. ആന്ധ്രപ്രദേശിലെ ഹാജിപുരം ഗ്രാമത്തിലാണ് സംഭവം. അഴുകിയ നിലയിലായിരുന്നു വനമേഖലയിൽ മൃതദേഹം കാണപ്പെട്ടത്. ഇത് വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ ആരും തയ്യാറാകാതെ വന്നതോടെയാണ് മുളയിൽ കെട്ടിയ മൃതദേഹം വനിതാ എസ്ഐ ഹനുമന്തുണിപ്പാട് കൃഷ്‌ണ പാവനി തോളിൽ ചുമന്നത്.
Read Also : ടോയ്ലറ്റ് മോഷ്ടിച്ച് വിൽക്കുന്ന കള്ളനെ കണ്ടിട്ടുണ്ടോ?.. സംഭവം തെലങ്കാനയിൽ
പ്രദേശവാസികളാണ് വനത്തിൽ ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതോടെ സിഐ പാപ്പാറാവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം പുറത്തെത്തിക്കാൻ സംഘം സഹായം അഭ്യർഥിച്ചെങ്കിലും ഗ്രാമവാസികള്‍ വിസമ്മതിക്കുകയായിരുന്നു.
തുടർന്നാണ് ഹനുമന്തുണിപ്പാട് എസ്ഐ കൃഷ്‌ണ പാവനി ദൗത്യം ഏറ്റെടുത്തത്. തുണിയിൽ പൊതിഞ്ഞ് ഡോളി രൂപത്തിൽ മുളയിൽക്കെട്ടിയ മൃതദേഹം സഹപ്രവർത്തകനൊപ്പം വനിത എസ്ഐ തോളിൽ ചുമക്കുകയായിരുന്നു.
Story Highlights: female SI carrying the deadbody on her shoulders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here