Advertisement

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അന്തിമ വാദം: പുതിയ ഡാം വേണമെന്ന് കേരളം സുപ്രിംകോടതിയില്‍

March 23, 2022
2 minutes Read
mullapperiyar

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും പുതിയ ഡാം ആവശ്യമെന്നും കേരളം സുപ്രീംകോടതിയില്‍. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യഹര്‍ജികളില്‍ ഇന്ന് അന്തിമ വാദം ആരംഭിച്ചപ്പോഴാണ് കേരളം ആവശ്യമുന്നയിച്ചത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗം വീതം മേല്‍നോട്ട സമിതിയില്‍ വേണം. സുരക്ഷയാണ് പ്രധാന വിഷയമെന്നും കേരളം സുപ്രിംകോടതി മുമ്പാകെ വ്യക്തമാക്കി. (mullapperiyar plea supreme court kerala)

എന്നാല്‍ പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്‌നാട് കോടതിയില്‍ എതിര്‍ക്കുകയായിരുന്നു. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കാണ് തമിഴ്‌നാട് ഊന്നല്‍ നല്‍കുന്നതെന്നും, അതുവഴി ജലനിരപ്പ് ഉയര്‍ത്താനാണ് ശ്രമമെന്നും കേരളം അറിയിച്ചു. കോടതി കേള്‍ക്കേണ്ട അഞ്ച് പരിഗണന വിഷയങ്ങളും സംസ്ഥാനം സുപ്രിംകോടതിയുടെ മുന്നില്‍ വെച്ചു.

Read Also : മാസ്കിലെങ്കിൽ ഇനി കേസില്ല; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

മേല്‍നോട്ട സമിതിയുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും കേരളം സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ കുറ്റപ്പെടുത്തി. 2010 11 കാലത്ത് നടന്ന സുരക്ഷ പരിശോധനക്ക് ശേഷം കാലാവസ്ഥയില്‍ കാര്യമായ മാറ്റം സംഭവിച്ചു. അണക്കെട്ട് ഉള്‍പ്പെടുന്ന മേഖലയില്‍ പ്രളയും ഭൂചലനവും ഉണ്ടായത് സുരക്ഷയെ ബാധിച്ചിട്ടുണ്ട്. 2018 ലെ സുരക്ഷ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടു.

Story Highlights: mullapperiyar plea supreme court kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top