ഡല്‍ഹിയില്‍ ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍; ലംഘിച്ചാല്‍ 10,000 രൂപ പിഴ

ഏപ്രില്‍ 1 മുതല്‍ ഡല്‍ഹി നഗരത്തില്‍ ഗതാഗതനിയന്ത്രണം ശക്തമാക്കുന്നു. ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേക ലൈന്‍ നിശ്ചയിച്ചുകൊണ്ടാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കൃത്യമായ പരിശീലനത്തിലൂടെ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഡല്‍ഹി നഗരം ജനങ്ങള്‍ക്ക് സുരക്ഷിതമാക്കി മാറ്റുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി കൈലേഷ് ഗെഹ്ലോട്ട് പറഞ്ഞു.
ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും പ്രത്യേകം നിശ്ചയിച്ച ലൈനിലൂടെ രാവിലെ എട്ട് മുതല്‍ 10 വരെയും മറ്റ് വാഹനങ്ങള്‍ക്ക് രാത്രി 10 മുതല്‍ രാവിലെ എട്ട് വരെയും കടന്നുപോകാനാണ് അനുമതിയുള്ളതെന്ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 രൂപ പിഴയും ആറ് മാസം തടവും ചുമത്തും.
Read Also : കൊവിഡ് നിയന്ത്രണങ്ങൾ കുറയുന്നു ; ഇളവുകൾ നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം
ട്രാഫിക് പൊലീസും ഗതാഗതവകുപ്പും ചേര്‍ന്നാണ് നിശ്ചയിച്ച സമയത്തിലൂടെ പ്രത്യേക ലൈനിലൂടെ വാഹനങ്ങള്‍ കടത്തിവിടുക. വാഹന പാതകള്‍ തിരിച്ചറിയാനായി മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും.
Story Highlights: delhi traffic control new rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here