മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയണം, എതിർത്ത് തമിഴ്നാട്: ഇന്നും വാദം തുടരും

മുല്ലപ്പെരിയാർ അണക്കെട്ട്സംബന്ധിച്ച ഹർജികളിൽ സുപ്രിംകോടതിയിൽ ഇന്നും വാദം തുടരും. അണക്കെട്ട് സുരക്ഷിതമല്ലെന്നും അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സംഘത്തെ കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നത് അടക്കമുള്ള വാദങ്ങളാണ് കേരളം ഉയർത്തുക. മുല്ലപ്പെരിയാർ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും കേരളം സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ കേരളത്തിന്റെ ആവശ്യങ്ങൾ തള്ളി തമിഴ്നാട് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
അന്താരാഷ്ട്ര വിദ്ഗധർ ഉള്‍പ്പെടുന്ന സംഘത്തെ സുരക്ഷ പരിശോധനക്കായി നിയോഗിക്കേണ്ടതില്ലെന്നാണ് തമിഴ്നാടിന്റെ നിലപാട്. തമിഴ്നാടിന് ജലവും, കേരളത്തിന് സുരക്ഷയും എന്ന നിലപാടാണ് കേരളം സ്വീകരിച്ചത്. പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കാണ് തമിഴ്നാട് ഊന്നൽ നൽകുന്നതെന്നും, അതുവഴി ജലനിരപ്പ് ഉയർത്താനാണ് ശ്രമമെന്നും കേരളം അറിയിച്ചു. കൂടാതെ മുൻകൂട്ടി അറിയിക്കാതെ ഷട്ടറുകൾ തുറക്കുന്നതും കേരളം സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
Read Also : തമിഴ്നാടിന് ജലവും, കേരളത്തിന് സുരക്ഷയും; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
അണക്കെട്ടിന്റെ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂൾ, ചോർച്ച അടക്കമുള്ള വിഷയങ്ങളിൽ നൽകിയിരിക്കുന്ന ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നൽകിയ അപേക്ഷയും സുപ്രിംകോടതിക്ക് മുൻപിൽ ഉണ്ട്. ജസ്റ്റിസ് എ എം ഖാൻവിൽക്കർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Story Highlights: mullaperiyar dam case in supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here