ആലപ്പുഴയില്‍ മര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ആലപ്പുഴ പള്ളിപ്പാട് ആക്രമി സംഘത്തിന്റെമര്‍ദനമേറ്റ് മരിച്ച ശബരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. എട്ടു പേര്‍ പ്രതികളായിട്ടുള്ള കേസില്‍ ഒന്നാം പ്രതിയും ഡിവൈഎഫ്‌ഐ പള്ളിപ്പാട് മേഖല സെക്രട്ടറിയുമായ സുല്‍ഫിത്, കണ്ണന്‍, അജീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അഞ്ച് പ്രതികള്‍ കൂടി പിടിയിലാവാനുണ്ട്. ഒന്നാം പ്രതിയ്ക്ക് ശബരിയോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് പള്ളിപ്പാട് വെച്ചായിരുന്നു ശബരിയ്ക്ക് നേരെയുള്ള ആക്രമണം. ബൈക്കില്‍ വരികയായിരുന്ന ശബരിയെ ഡിവൈഎഫ്‌ഐ പള്ളിപ്പാട് മേഖലാ സെക്രട്ടറി സുള്‍ഫിത്തും സംഘവും ക്രൂരമര്‍ദനത്തിനിരയാക്കി. മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ശബരിയെ പ്രദേശവാസികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇന്നലെയായിരുന്നു മരണം.
ഹെല്‍മറ്റും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം. തലയ്ക്ക് പൊട്ടലേറ്റ ശബരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരാഗമിക്കുകയാണ്.
Story Highlights: Sabari beaten to death Post-mortem today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here