Advertisement

ശരീരത്തില്‍ വഹിച്ചുനടന്നത് 40 കിലോ കമ്പിളി രോമം; ഒടുവില്‍ ചെമ്മരിയാടിനെ വൃത്തിയാക്കിയപ്പോള്‍-വിഡിയോ

March 25, 2022
3 minutes Read

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂട്ടംതെട്ടി പോയ ചെമ്മരിയാടിനെ തിരിച്ചുകിട്ടുമ്പോള്‍ അതിന്റെ അവസ്ഥ ഇത്ര പരിതാപകരമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സ്വന്തം രോമത്തിന്റെ ഭാരം താങ്ങാനാകാതെ ക്ഷീണിച്ചുള്ള നടത്തം, ശരിയായി മൂത്രമൊഴിക്കാനോ വിസര്‍ജിക്കാനോ പോലും കഴിയാത്ത അവസ്ഥ. കണ്ണുകള്‍ പോലും കട്ടിയുള്ള പഞ്ഞി രോമങ്ങളാല്‍ മൂടിപ്പോയിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ആര്‍ക്കും സഹതാപം തോന്നിപ്പോകുന്ന ഒരു കുഞ്ഞുജീവന്‍. ഇതായിരുന്നു എഡ്‌ഗേഴ്‌സ് മിഷനിലേക്ക് ആ ചെമ്മരിയാടിനെ കിട്ടുമ്പോഴുള്ള അവസ്ഥ. ഈ അവസ്ഥയില്‍ നിന്നും ചെമ്മരിയാടിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന വിഡിയോയാണ് ഒരാഴ്ചയായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അതീവ കരുതലോടെ കമ്പിളിരോമം നീക്കം ചെയ്യുന്ന വിഡിയോ കാഴ്ചക്കാരില്‍ ആശ്വാസവും കൗതുകവുമുണര്‍ത്തുന്നുണ്ട്.

40 കിലോ കമ്പളി രോമങ്ങളാണ് എഡ്‌ഗേഴ്‌സ് മിഷന്‍ ഈ ചെമ്മരിയാടില്‍ നിന്നും നീക്കം ചെയ്തത്. ആദ്യമായി രോമം മുറിക്കുന്നതിന് മുന്‍പ് തന്നെ ഈ ചെമ്മരിയാടിനെ കാണാതായിരിക്കാം എന്നാണ് ഇവരുടെ നിഗമനം. ചെമ്മരിയാടിന് ഓരോ വര്‍ഷവും ശരാശരി ഏഴ് പൗണ്ടോളം രോമം വളരുമെന്നാണ് കണക്ക്. ഒരിക്കല്‍പ്പോലും രോമം നീക്കം ചെയ്യാതെ അവശനിലയിലായിരുന്ന ചെമ്മരിയാടിനെ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് വൃത്തിയാക്കിയെടുക്കുന്നത്.

ഹോളി കെന്‍ഡല്‍ എന്ന പ്രൊഫഷണലാണ് ചെമ്മരിയാടിന്റെ രോമങ്ങള്‍ നീക്കം ചെയ്തത്. അലക്‌സ് എന്നാണ് എഡ്‌ഗേഴ്‌സ് മിഷന്‍ ഈ ചെമ്മരിയാടിന് പേര് നല്‍കിയിരിക്കുന്നത്. 40 കിലോ രോമത്തില്‍ നിന്നും രോമമില്ലാത്ത അവസ്ഥയിലേക്കുള്ള അലക്‌സിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടത്.

Story Highlights: Sheep lost in the wild for six years sheared of 88 pounds of fleece

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top