സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നു; സർക്കാരിന് എ.ജിയുടെ റിപ്പോർട്ട്
കേരളത്തിൽ സ്വകാര്യ വ്യക്തികൾ പരിധി ലംഘിച്ച് ഭൂമി വാങ്ങിക്കൂട്ടുന്നുണ്ടെന്നും ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെടുകയാണെന്നും എ.ജിയുടെ റിപ്പോർട്ട്. കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട്, കോസർഗോഡ് ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പരിധിയിൽ കവിഞ്ഞ 212 ഭൂമി രജിസ്ട്രേഷനുകളാണ് അനധികൃതമായി നടന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാരിന് അഡ്വക്കേറ്റ് ജനറൽ റിപ്പോർട്ട് നൽകി.
തണ്ടപ്പേരിലും രജിസ്ട്രാർ ഓഫീസിലുമുള്ള വിശദാംശങ്ങളാണ് റിപ്പോർട്ടിലുള്ളതെന്ന് എ.ജി വ്യക്തമാക്കി. 212 പേരുടെയും എല്ലാ വിവരങ്ങളും അവർ വാങ്ങിക്കൂട്ടിയ ഭൂമിയുടെ അളവുമെല്ലാം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഓൺലൈനിലേക്ക് മാറുകയാണ് സംസ്ഥാനത്തെ രജിസ്ട്രേഷൻ വകുപ്പും വില്ലേജ് ഓഫീസിലെ സേവനങ്ങളും. ഇത് നിലവിൽ വരുന്നതിന് മുന്നോടിയായി പലയിടത്തും ആളുകൾ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുകയാണെന്ന റിപ്പോർട്ടാണ് എ.ജി സർക്കാരിന് നൽകിയത്.
15 ഏക്കറിൽ കൂടുതൽ ഭൂമി ഒരു കുടുംബത്തിന് കൈവശം വെയ്ക്കാൻ പാടില്ലെന്നാണ് ഭൂപരിഷ്കരണ നിയമത്തിലെ സുപ്രധാന നിർദേശം. ഇത് അട്ടിമറിക്കപ്പെടുകയാണ്. എജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ തുടർനടപടി കൈക്കൊണ്ടേക്കും. 212 പേരുടെയും ഭൂമി ഇടപാടുകളെപ്പറ്റി സമഗ്ര അന്വേഷണമുണ്ടാകാണ് സാധ്യത.
Story Highlights: individuals buy land in violation; AG’s Report to Government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here