Advertisement

സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ല; സമരത്തിന് പിന്നില്‍ കോ-ലി-ബി സഖ്യമെന്ന് കോടിയേരി

March 26, 2022
Google News 2 minutes Read

സില്‍വര്‍ലൈന്‍ കല്ലിടലില്‍ അവ്യക്തതയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വി.മുരളീധരന്‍ പറഞ്ഞത് കേരളത്തിലെ ബിജെപിയുടെ അഭിപ്രായമാണ്. വി.മുരളീധരന്‍ പറഞ്ഞത് പ്രധാനമന്ത്രിയുടെ അഭിപ്രായമല്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കും. റവന്യു വകുപ്പിന്റെ ഭൂമി ഏറ്റെടുക്കാനുള്ള കല്ലിടല്‍ അല്ല നടക്കുന്നത്. സാമൂഹ്യ ആഘാത പഠനത്തിനുള്ള കല്ലിടലാണ് നടക്കുന്നതെന്നുംകോടിയേരി ബാലകൃഷ്ണന്‍ പറഞഞ്ഞു.

സില്‍വര്‍ലൈന്‍ സമരത്തിന് പിന്നില്‍ കോ-ലി-ബി സഖ്യമാണ്. ബിജെപി ജാഥയെ സ്വീകരിക്കാന്‍ മുസ്ലീം നേതാക്കള്‍ പോയത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നാളെ ബിജെപിയുടെ ജാഥയെ സ്വീകരിക്കാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി പോയാലും അത്ഭുതമില്ല. ബി ജെ പി ജാഥയെ സ്വീകരിക്കാന്‍ ലീഗ് നേതാവ് പോകുന്നു. കോലീബി സഖ്യം ഇതില്‍ നിന്ന് വ്യക്തമാണ്.

സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. കല്ലിടുന്നത് കെ റെയില്‍ ആണ്, റവന്യു വകുപ്പല്ല. അതിനാല്‍ കല്ലിടല്‍ റവന്യൂ വകുപ്പ് അറിയേണ്ടതില്ല. ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഡിപിആറിന് അന്തിമ രൂപം ആയിട്ടില്ല. സില്‍വര്‍ ലൈനില്‍ സിപിഐക്ക് എതിര്‍പ്പുണ്ടെങ്കില്‍ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. സിപിഐക്ക് എതിര്‍പ്പുണ്ടങ്കില്‍ അത് സിപിഐഎമ്മില്‍ അറിയിക്കാനുള്ള അവകാശം ഇപ്പോള്‍ ഉണ്ട്.

സില്‍വര്‍ ലൈന്‍ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കൂ. സില്‍വര്‍ ലൈനിന് കേന്ദ്രം അന്തിമ അനുമതി നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Story Highlights: Kodiyeri said that the Ko-Li-B alliance was behind the strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here