Advertisement

‘തടസങ്ങൾ പരിഹരിച്ചാൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധം’; കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി

November 3, 2024
Google News 2 minutes Read

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ പ്രശ്നത്തിന് പരിഹാരമാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Read Also: ‘ബിജെപി നേതാക്കൾക്കെതിരായ ആരോപണങ്ങൾ മൂടിവച്ചു; മുഖ്യമന്ത്രി ഭയന്നാണ് ഭരിക്കുന്നത്’; വിഡി സതീശൻ

ബെംഗളൂരു മുതൽ ഷോർണൂർ വരെ നാലു വരി പാതയും ഷോർണൂർ മുതൽ എറണാകുളം വരെ മൂന്ന് വരിയും സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. എറണാകുളം മുതൽ കോട്ടയം വഴി തിരുവനന്തപുരത്തേക്ക് 3 ലൈനുകൾ സ്ഥാപിക്കും. അതിനുള്ള സ്ഥലം ഏറ്റെടുത്ത നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.

ശബരി റയിലുമായി ബന്ധപ്പെട്ടുകൊണ്ട് ചില നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ കൈമാറിയുന്നു. കേന്ദ്രസർക്കാർ പദ്ധതി യാഥാർത്ഥ്യമാക്കും. കേരള സർക്കാർ പദ്ധതി നടപ്പാക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ‌മഹാരാഷ്ട്രയിൽ റെയിൽവേയും സർക്കാരും തമ്മിലുണ്ടാക്കിയ കരാറിന് സമാനമായി കേരളത്തിലും കരാർ ഉണ്ടാക്കും. ആ കരാറിന അടിസ്ഥാനപ്പെടുത്തി പദ്ധതി പൂർത്തിയാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Story Highlights : Railway Minister Ashwini Vaishnaw supports K Rail project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here