Advertisement

സ്വത്ത് തർക്കം കൈയാങ്കളിയിലെത്തി; ഹോക്കി സ്റ്റിക്കെടുത്ത് കൂട്ടയടി

March 27, 2022
Google News 2 minutes Read

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ദുജാന ഗ്രാമത്തിൽ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ചേർന്ന് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്വത്ത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിന് കരണമെന്നാണ് പൊലീസ് പറയുന്നത്.

രാംലുഖൻ, യുധ്വീർ എന്നിവർ തമ്മിൽ സ്വത്ത് തകർക്കം നിലനിന്നിരുന്നു. നേരത്തെ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും ഇവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടർന്നു.


ഒത്തുതീർപ്പിന് ശേഷവും സ്വത്ത് വിഷയത്തിൽ അസ്വസ്ഥനായിരുന്ന രാംലുഖനും അദ്ദേഹത്തിന്റെ ഭാര്യയും മകനും ചേർന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുധ്വീറിനെയും ഭാര്യയെയും ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

രാംലുഖനും മകനും ചേർന്ന് യുധ്വീറിന്റെ ഭാര്യയെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിൽ ദമ്പതികൾക്ക് നിസാര പരുക്കേറ്റതായി പൊലീസ് അറിയിച്ചു. യുധ്വീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Story Highlights: 2 Noida Families Fight With Hockey Sticks Over Land Dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here