Advertisement

വെടിവെപ്പില്‍ കലാശിച്ചത് തട്ടുകടയിലെ വാക്കുതര്‍ക്കം; സംഭവം വിവരിച്ച് തട്ടുകടയുടമ

March 27, 2022
Google News 2 minutes Read

തട്ടുകടയില്‍ ഭക്ഷണം വാങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇടുക്കി മൂലമറ്റത്തെ വെടിവെപ്പില്‍ കലാശിച്ചതെന്ന് തട്ടുകടയുടമ സൗമ്യ ട്വന്റിഫോറിനോട്. ഫിലിപ്പ് മാര്‍ട്ടിന്‍ സുഹൃത്തിനൊപ്പമാണ് തട്ടുകടയില്‍ എത്തിയതെന്നും പാഴ്‌സല്‍ തീര്‍ന്നപ്പോള്‍ ഇയാള്‍ അസഭ്യം പറഞ്ഞെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും സൗമ്യ ട്വന്റിഫോറിനോട് പറഞ്ഞു. ഫിലിപ്പ് മാര്‍ട്ടിനും കടയില്‍ പാഴ്‌സല്‍ വാങ്ങാനെത്തിയവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും കടയുടമ വിശദീകരിച്ചു.(hotel owner describes gon shot idukki moolamattom)

‘രാത്രി പത്തരയോടെയാണ് ഇവര്‍ കടയിലെത്തുന്നത്. ശനിയാഴ്ചയായതിനാല്‍ ഭക്ഷണം പെട്ടെന്ന് തീര്‍ന്നിരുന്നു. ഫിലിപ്പ് മാര്‍ട്ടിന്‍ ബീഫ് കറിയാണ് ആവശ്യപ്പെട്ടത്. പാഴ്‌സല്‍ തീര്‍ന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ കടയിലെത്തിയവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നെ കടയ്ക്ക് പുറത്തിറങ്ങി ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഫിലിപ്പ് മാര്‍ട്ടിനും കൂട്ടുകാരനും നല്ലതുപോലെ മദ്യപിച്ചിരുന്നു. ആദ്യം കടയിലെത്തിയപ്പോള്‍ ഫിലിപ്പ് മാര്‍ട്ടിന്റെ കൈയില്‍ തോക്കില്ലായിരുന്നു. പിന്നീട് ഇയാള്‍ വീട്ടില്‍പ്പോയി തോക്കുമായി തിരിച്ചെത്തുകയായിരുന്നു. സനല്‍ ബാബുവും പ്രദീപും കടയില്‍ വന്നിരുന്നില്ല. ഇവര്‍ തര്‍ക്കത്തിനിടയില്‍ ഇല്ലായിരുന്നു’. സംഭവം സൗമ്യ വിവരിച്ചത് ഇങ്ങനെ.

Read Also : കല്ലിടല്‍ സാങ്കേതികം മാത്രമെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു; നടപടി ഭൂമി ഏറ്റെടുക്കലിന് മുന്നോടിയാണെന്ന് തെളിയിച്ച് രേഖകള്‍

കീരിത്തോട് സ്വദേശി സനല്‍ സാബു ആണ് ഇന്നലെ ഫിലിപ്പ് മാര്‍ട്ടിന്റെ വെടിയേറ്റ് മരിച്ചത്. സാബുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്.

യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

Story Highlights: hotel owner describes gon shot idukki moolamattom

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here