പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂം കയ്യടക്കിവച്ചതായി പരാതി

തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ ഒരു കൂട്ടം പൂര്‍വവിദ്യാര്‍ത്ഥികള്‍ ക്ലാസ് റൂം കയ്യടക്കിവച്ചതായി പരാതി. മോഡല്‍ ബോയ്‌സ് ഓള്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലാണ് പൂര്‍വവിദ്യാര്‍ത്ഥികളുടെ പ്രവൃത്തി. ക്ലാസ് റൂം ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്തതിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതര്‍.
കോര്‍പറേഷനാണ് തങ്ങള്‍ക്ക് ഈ മുറി അനുവദിച്ചുനല്‍കിയതെന്നും സ്‌കൂളിന്റെ പുരോഗതിക്കായി തങ്ങള്‍ നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് പൂര്‍വവിദ്യാര്‍ത്ഥികളുടെ വാദം. എന്നാല്‍ ഇക്കാര്യം കോര്‍പറേഷന്‍ അധികൃതര്‍ നിഷേധിച്ചതായി സ്‌കൂളിലെ അധ്യാപകന്‍ ട്വന്റിഫോര്‍ സ്റ്റുഡന്റ് ടിവിയോട് പറഞ്ഞു.
Read Also : മദ്രസകള്‍ നിരോധിക്കണം; മുഖ്യമന്ത്രിയെ സമീപിച്ച് എംഎല്‍എ
സാധാരണഗതിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു സംഘനടകള്‍ക്കും പ്രത്യേകമായി മുറികള്‍ അനുവദിക്കാറില്ല. ക്ലാസ് മുറി തിരികെപ്പിടിച്ച് സ്‌പോര്‍ട്‌സ് റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് സ്‌കൂള്‍ അധികൃതരുടെ ശ്രമം.
Story Highlights: old school boys occupied classroom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here