Advertisement

റോയലാകാതെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ; പഞ്ചാബ് കിം​ഗ്സിന് വിജയം

March 27, 2022
2 minutes Read
PUNJAB KINGS WON

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഐപിഎൽ 15–ാം സീസണിൽ തോൽവിയോടെ തുടക്കം. തകർത്തടിച്ച് കൂറ്റൻ സ്കോർ നേടിയിട്ടും അതു പ്രതിരോധിക്കാനാകാതെ പോയ ബാംഗ്ലൂരിനെ, മയാങ്ക് അഗർവാളിനു കീഴിലിറങ്ങിയ പഞ്ചാബ് കിം​ഗ്സാണ് തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 205 റൺസ്. മറുപടി ബാറ്റിങ്ങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച പഞ്ചാബ് കിം​ഗ്സ്, ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. ( PUNJAB KINGS WON BY 5 WICKETS )

43 റൺസ് വീതം നേടിയ ശിഖർ ധവാൻ, ഭാനുക രജപക്‌സ, എട്ട് പന്തിൽ 25 റൺസുമായി പുറത്താവാതെ നിന്ന ഒഡെയ്ൻ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. മായങ്ക് അഗർവാൾ (24 പന്തിൽ 32), ഷാരുഖ് ഖാൻ (20 പന്തിൽ 24) നിർണായക സംഭാവന നൽകി. നേരത്തെ ഫാഫ് ഡു പ്ലെസിയുടെ (57 പന്തിൽ 88) ഇന്നിംഗ്‌സാണ് ആർസിബിക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. വിരാട് കോലിയും (41), ദിനേശ് കാർത്തികും (14 പന്തിൽ 32) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു. രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായെത്തിയ ധവാൻ- മായങ്ക് സഖ്യം ഒന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മായങ്കിനെ പുറത്താക്കി വാനിന്ദു ഹസരങ്ക ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി ക്രീസിലെത്തിയ രജപക്‌സ മികച്ച ഫോമിലായിരുന്നുന്നു. അദ്ദേഹം ധവാന് പിന്തുണ നൽകി. ഇരുവരും 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഹർഷൽ പട്ടേൽ പുറത്താക്കി. എന്നാൽ ടീം ടോട്ടലിനോട് 21 റൺസ് കൂട്ടിചേർക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. രജപക്‌സയേയും രാജ് ബാവയേയും (0) അടുത്തടുത്ത പന്തുകളിൽ മുഹമ്മദ് സിറാജ് പവലിയനിലെത്തിച്ചു. ലിയാം ലിവിംഗ്സ്റ്റൺ നന്നായി തുടങ്ങിയെങ്കിലും അകാശ് ദീപിന്റെ പന്തിൽ അനുജ് റാവത്തിന് ക്യാച്ച് ൽകി. ടീം 14.5 ഓവറിൽ അഞ്ചിന് 165 എന്ന അവസ്ഥയിലേക്ക് വീണു. എന്നാൽ ക്രീസിൽ ഒത്തുചേർന്ന സ്മിത്ത്- ഷാരുഖ് സഖ്യം വിജയം പൂർത്തിയാക്കി. ഇരുവരും 52 റൺസ് കൂട്ടിചേർത്തു.

ഇരുവരുടേയും പ്രായശ്ചിത്തം കൂടിയായിരുന്നുവത്. നേരത്തെ വ്യക്തിഗത സ്‌കോർ ഏഴിൽ നിൽക്കെ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയെ ഷാരുഖ് വിട്ടുകളഞ്ഞിരുന്നു. പിന്നീട് ഫാഫ് തന്നെയാണ് ആർസിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്മിത്താവട്ടെ പഞ്ചാബ് നിരയിൽ ഏറ്റവും കൂടുതൽ അടിവാങ്ങിയ ബൗളറാണ്. നാല് ഓവറിൽ 52 റൺസാണ് താരം വിട്ടുകൊടുത്തിരുന്നത്.

നേരത്തെ, ഫാഫിനൊപ്പം ഓപ്പണറായെത്തിയ അനുജ് റാവത്ത് (20 പന്തിൽ 21) ആർസിബിക്ക് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ ഏഴ് ഓവറിൽ 50 റൺസ് കൂട്ടിചേർത്തു. എന്നാൽ ഏഴാം ഓവറിന്റെ അവസാന പന്തിൽ അനുജിനെ രാഹുൽ ചാഹർ ബൗൾഡാക്കി. എട്ടാം ഓവറിൽ ഒത്തുചേർന്ന് കോലി- ഫാഫ് സഖ്യം മനോഹരമായി ആർസിബിയെ മനോഹരമായി മുന്നോട്ട് നയിച്ചു. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഫാഫ് പതിയെ ഫോമിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇരുവരും 118 റൺസ് കൂട്ടിചേർത്തു.

57 പന്തിൽ ഏഴ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്. എന്നാൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ ലോംഗ് ഓഫിൽ ഷാറുഖ് ഖാന് ക്യാച്ച് നൽകി ഫാഫ് മടങ്ങി. അതേസമയം വ്യക്തിഗത സ്‌കോർ ഏഴിൽ നിൽക്കെ ഫാഫിനെ ഷാറുഖ് ഖാൻ വിട്ടുകളയുകയും ചെയ്തു. ഒഡെയ്ൻ സ്മിത്തിന്റെ ഓവറിലായിരുന്നു സുവർണാവസരം. ഇതിനിടെ മുൻ ക്യാപ്റ്റൻ കോലി ഒരറ്റത്ത് തകർപ്പൻ ഷോട്ടുകളുമായി കളം പിടിച്ചിരുന്നു.

Story Highlights: PUNJAB KINGS WON BY 5 WICKETS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top