Advertisement

യുക്രൈൻ നഗരമായ ലിവിവിൽ റോക്കറ്റാക്രമണം, 5 പേർക്ക് പരുക്ക്

March 27, 2022
2 minutes Read

പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ(Lviv) റോക്കറ്റാക്രമണം. ലിവിവിനടുത്ത് വെലികി ക്രിവ്ചിറ്റ്സി(Velyki Kryvchytsi) ഭാഗത്ത് മൂന്ന് അതിശക്ത സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ വ്യോമാക്രമണം യുക്രൈൻ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

റഷ്യൻ സൈന്യം ലിവിവിൽ വ്യോമാക്രമണം നടത്തിയെന്ന് മേയർ ആൻഡ്രി സഡോവി ട്വീറ്റ് ചെയ്തു. മിലിട്ടറി അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജനം അഭയകേന്ദ്രങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും മേയർ അറിയിച്ചു. കൂടുതൽ സ്‌ഫോടനങ്ങൾ ഉണ്ടായേക്കാമെന്ന് സഡോവി തുടർന്നുള്ള ട്വീറ്റിൽ മുന്നറിയിപ്പ് നൽകി.

ലിവിവിന്റെ മധ്യഭാഗത്തുള്ള തെരുവിൽ വരെ സ്‌ഫോടന ശബ്ദം കേൾക്കാമായിരുന്നു. രണ്ട് മിസൈലുകൾ പതിച്ചു എന്നാണ് വിവരം. ഷെല്ലാക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജനവാസ കേന്ദ്രത്തിലാണോ ആക്രമണം നടന്നതെന്നും നാശനഷ്ടം സംഭവിച്ചതിൻ്റെ വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കീവിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുകയാണ്.

Story Highlights: rockets hit lviv in western ukrainian city

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top