Advertisement

ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്തണം; കര്‍ണാടക പാഠപുസ്തക സമിതി നിര്‍ദേശം നല്‍കി

March 27, 2022
Google News 3 minutes Read

മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക പാഠപുസ്തക സമിതി. ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും നീക്കം ചെയ്യേണ്ടതില്ലെന്നും ടിപ്പു സുല്‍ത്താനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്തിയാല്‍ മതിയെന്നുമാണ് നിര്‍ദേശം. അടുത്ത അധ്യയന വര്‍ഷം മുതലാകും തിരുത്തുകള്‍ നടപ്പില്‍ വരുത്തുക. (text book panel recommend to change chapters that glorify tippu sultan)

ഹിജാബ് നിരോധനവും ഹിന്ദു ക്ഷേത്രങ്ങളില്‍ കച്ചവടം ചെയ്യുന്നതില്‍ നിന്ന് മുസ്ലീം വ്യാപാരികളെ വിലക്കിയ നടപടിയും വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ പാഠ പുസ്തക കമ്മിറ്റിയുടെ നിര്‍ദേശം വിവാദമാകുകയാണ്. ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള എല്ലാ പാഠഭാഗങ്ങളും നീക്കം ചെയ്യും എന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ പാഠപുസ്തക സമിതി തള്ളിയിരുന്നു.

ടിപ്പുവിനെ മഹത്വവല്‍ക്കരിക്കുന്ന ഭാഗങ്ങള്‍ തിരുത്താനും കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശമുണ്ട്. 600 വര്‍ഷത്തോളം വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഭരണം നടത്തിയിരുന്ന അഹോം രാജവംശത്തേയും വടക്കേഇന്ത്യയിലെ കര്‍കോട്ട രാജവംശത്തേയും കുറിച്ചുള്ള വിശദാംശങ്ങളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തും.

Story Highlights: text book panel recommend to change chapters that glorify tippu sultan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here