Advertisement

സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ കോടതി ഉത്തരവിനെതിരെ എ വിജയരാഘവൻ

March 28, 2022
Google News 1 minute Read
vijayarakhavan

സർക്കാർ ജീവനക്കാർ പണിമുടക്കുന്നതിനെതിരായ കോടതി ഉത്തരവിനെതിരെ സി.പി.ഐ.എം മുതിർന്ന നേതാവും എൽ.ഡി.എഫ് കൺവീനറുമായ എ വിജയരാഘവൻ രം​ഗത്ത്. പണിമുടക്കുന്നതിന് തൊഴിലാളികൾക്ക് അവരുടേതായ ന്യായമുണ്ട്. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ആർക്കെങ്കിലും ആശുപത്രിയിൽ പോകേണ്ടി വരുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയപണിമുടക്കില്‍ പൊതുജനം വലഞ്ഞു. സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. പണിമുടക്കിന് നേതൃത്വം നല്‍കുന്നത് ഏതെങ്കിലും സംസ്ഥാനത്തിന്റെ ഭരണകക്ഷിയല്ല. ട്രേഡ് യൂണിയനുകളാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിക്കരുതെന്നും അത്യുജ്ജ്വലമായ സമരത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും തൊഴില്‍മന്ത്രി പ്രതികരിച്ചു.

Read Also : ഇന്ധന വിലവർധനയ്ക്ക് കാരണം കേന്ദ്ര സർക്കാർ ; എ വിജയരാഘവൻ

പണിമുടക്ക് തുടരുന്നതിനിടെ പലയിടത്തും ഇന്ന് രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നേരെ പ്രതിഷേധിച്ചിരുന്നു. നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യാനെത്തിയ ജീവനക്കാരെ തിരിച്ചയച്ചു. സ്വകാര്യ വാഹനങ്ങളിലും ടാക്‌സിയിലും സഞ്ചരിച്ചവര്‍ക്കും സമാന അനുഭവമാണുണ്ടായത്.

കോഴിക്കോട് അശോകപുരത്ത് ഇന്ന് രാവിലെ കൊച്ചുകുട്ടികളടക്കമുള്ള കുടുംബം സഞ്ചരിച്ച ഓട്ടോയുടെ ചില്ല് സമരാനുകൂലികള്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരം പാപ്പനംകോട് ഓട്ടോ ഡ്രൈവറെ സമരക്കാര്‍ തടഞ്ഞു. തിരൂരില്‍ രോഗിയുമായി ജില്ലാ ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവര്‍ക്ക് നേരെയും മര്‍ദനമുണ്ടായി. പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ രാവിലെ ജോലിക്കെത്തിയവരെ തടഞ്ഞു. ഏറണാകുളം ഏലൂര്‍ എഫ്എസിറ്റിയില്‍ ജോലിക്ക് എത്തിയവരെയും സമരക്കര്‍ തടഞ്ഞു. കൊച്ചി ബിപിസിഎല്ലില്‍ ജീവനക്കാരുടെ വാഹനവും പ്രതിഷേധക്കാർ തടഞ്ഞു.

Story Highlights: A. Vijayaraghavan against the court order

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here