Advertisement

പീഡനക്കേസ് : മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

March 28, 2022
2 minutes Read
anees ansare anticipatory bail

മേക്കപ്പിന്റെ മറവിൽ ലൈംഗിക പീഡനം നടത്തിയെന്ന കേസിലെ പ്രതി അനീസ് അൻസാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ( anees ansare anticipatory bail )

നാല് കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കല്യാണ ദിവസം മേക്കപ്പിനായി എത്തുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദേശത്ത് താമസിക്കുന്ന യുവതിയടക്കം പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ജാമ്യാപേക്ഷയിൽ സർക്കാർ ഇന്ന് കോടതിയിൽ നിലപാട് വ്യക്തമാക്കിയേക്കും.

Read Also : മി ടു ആരോപണം; മേക്കപ് ആർട്ടിസ്റ്റ് അനീസ് അൻസാരി രാജ്യം വിട്ടിട്ടില്ലെന്ന് ഡിസിപി

തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കാണിച്ചാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. പ്രൊഫഷണൽ വൈരാഗ്യമാണ് ആരോപണങ്ങൾക്ക് കാരണമെന്നും മറ്റു ചില മേക്കപ്പ് ആർട്ടിസ്റ്റുകളാണ് ആരോപണം ഉന്നയിച്ച യുവതികൾക്ക് പിന്നിലെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.

Story Highlights: anees ansare anticipatory bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top