Advertisement

ഡിമാന്റ് കുറഞ്ഞു; ഐ ഫോണ്‍ ഉല്‍പാദനം ചുരുക്കാനൊരുങ്ങി ആപ്പിള്‍

March 28, 2022
Google News 2 minutes Read

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റേയും വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തില്‍ ഡിമാന്റ് സമ്മര്‍ദം നേരിടുന്നതിനാല്‍ ആപ്പിള്‍ ഐ ഫോണ്‍ നിര്‍മാണം വെട്ടിച്ചുരുക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത പാദത്തില്‍ ഐഫോണ്‍ SE ഉല്‍പാദനം 20 ശതമാനം കുറയ്ക്കാനാണ് ആപ്പിളിന്റെ തീരുമാനം. മുന്‍പ് പദ്ധതിയിട്ടിരുന്നതില്‍ നിന്ന് രണ്ട് മുതല്‍ 3 മില്യണ്‍ യൂണിറ്റുകള്‍ വരെ ഒഴിവാക്കും.(Apple to cut iPhone, AirPods output)

ഡിമാന്റ് താഴ്ന്നതോടെ വയര്‍ലെസ് എയര്‍പോഡുകളുടെ ഉല്‍പാദനവും ആപ്പിള്‍ കുറയ്ക്കാനിരിക്കുകയാണ്. 10 മില്യണ്‍ യൂണിറ്റുകളുടെ ഉല്‍പ്പാദനമാണ് ആപ്പിള്‍ ഒഴിവാക്കുന്നത്.

Read Also : വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

2020ന്റെ രണ്ടാം പാദത്തില്‍ മൊത്തം ഐ ഫോണ്‍ വില്‍പ്പനയുടെ 12 ശതമാനം മാത്രമായിരുന്നു 4G ഐ ഫോണ്‍ SEയുടെ വില്‍പ്പന. ഐ ഫോണ്‍ 13 റേഞ്ചിലുള്ള യൂണിറ്റുകളുടെ ഉല്‍പാദനവും മുന്‍പ് പദ്ധതിയിട്ടിരുന്ന എണ്ണത്തില്‍ നിന്നും വെട്ടിച്ചുരുക്കാന്‍ ആപ്പിള്‍ തീരുമാനിച്ചുകഴിഞ്ഞു.

Story Highlights: Apple to cut iPhone, AirPods output

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here