Advertisement

ദേശീയ പണിമുടക്കിലെ ഹൈക്കോടതി ഉത്തരവ് പരിശോധിക്കും; ഐഎന്‍ടിയുസി

March 28, 2022
2 minutes Read
INTUC check High Court order on national strike

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി. ഏത് സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പരിശോധിക്കുമെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

ദേശീയ പണിമുടക്ക് നാളെയും തുടരുമെന്ന് എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു. 14 ദിവസം മുന്‍പ് ചീഫ് സെക്രട്ടറിക്ക് നോട്ടിസ് നല്‍കിയാണ് പണിമുടക്കുന്നത് എന്നും എന്‍ജിഒ അസോസിയേഷന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്നാണ് ഇന്ന് ഹൈക്കോടതി വിധിച്ചത്. പണിമുടക്കിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്നു തന്നെ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. കേരള സര്‍വ്വീസ് ചട്ടപ്രകാരം സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്.

Read Also : സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

സര്‍വ്വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. ഈ സാഹചര്യത്തില്‍ പണിമുടക്കിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

Read Also : ‘പണിമുടക്ക് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചത്’; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവര്‍ക്ക് അവധിയായി ശമ്പളം നല്‍കാന്‍ നീക്കമുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 2019 ജനുവരി 8, 9 തിയ്യതികളില്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് അവധിയാക്കി ശമ്പളം നല്‍കിയ സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹാജര്‍ പട്ടിക പരിശോധിച്ച് നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

അതേസമയം കോടതി വിധിയില്‍ നിയമോപദേശം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

Story Highlights: INTUC check High Court order on national strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top