‘പണിമുടക്ക് ഒരു വര്‍ഷം മുന്‍പേ തീരുമാനിച്ചത്’; ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വി ശിവന്‍കുട്ടി

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തൊഴില്‍ മന്ത്രി ശ്രീ. വി ശിവന്‍കുട്ടി. ഔദ്യോഗിക വസതിയില്‍ നിന്ന് നടന്ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തിയാണ് മന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
‘ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ഈ പോരാട്ടമാണിത്. എല്ലാ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന നഗരിയിലെത്തി സമരക്കാരുടെ മുദ്രാവാക്യങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും. ഒരു വര്‍ഷത്തിന് മുന്നേ തീരുമാനിച്ച് ഇപ്പോള്‍ നടപ്പിലാക്കുന്നതാണ് ഈ സമരം. പെട്ടന്ന് പ്രഖ്യാപിച്ചതല്ല. പത്രമാധ്യമങ്ങളിലടക്കം ജോലി ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ കൂടി നേടിയെടുക്കാന്‍ വേണ്ടിയാണ് പണിമുടക്ക് നടത്തുന്നത്. മന്ത്രി പ്രതികരിച്ചു.
വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.
Read Also : ദ്വിദിന ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സമരാനുകൂലികളുടെ പ്രതിഷേധം
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും താളംതെറ്റി. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ തിരിച്ചയച്ചു.
Read Also : പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടയ്ക്ക് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്. കൊച്ചി ബിപിസിഎല്ലില്‍ സമരാനുകൂലികള്‍ ജീവനക്കാരുടെ വാഹനം തടഞ്ഞു. ബിപിസിഎല്ലിലെ പണിമുടക്ക് നേരത്തെ ഹൈക്കോടതി നിരോധിച്ചിരുന്നു. കൊച്ചിയില്‍ മെട്രോ ഒഴികെയുള്ള ഗതാഗത സംവിധാനങ്ങള്‍ ഏതാണ്ട് സ്തംഭിച്ച അവസ്ഥയാണ്.
Story Highlights: V Sivankutty solidarity with national strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here