‘രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല’; ശ്രീലങ്കന്‍ ഭക്ഷ്യമന്ത്രി 24നോട്

ചീഫ് ഡയറ്റീഷ്യൻ, ആലുവ രാജഗിരി ഹോസ്പിറ്റൽ
രാജ്യത്ത് കാര്‍ഷിക പ്രതിസന്ധി ഇല്ലെന്ന് ശ്രീലങ്കന്‍ കൃഷിമന്ത്രി ട്വന്റിഫോറിനോട്. രാജ്യത്ത് കൃഷിക്കായി ജൈവവളങ്ങള്‍ ഉപയോഗിച്ചത് കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായിട്ടില്ല. ശ്രീലങ്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുന്നത് വ്യാജപ്രചാരണമാണ്. ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ രാജ്യത്തുണ്ട്. കാര്‍ഷിക വിഭവങ്ങളുടെ ക്ഷാമം നിലവിലില്ലെന്നും മന്ത്രി മഹിന്ദാനന്ദ അലൂത്ഗമഗെ 24നോട് പറഞ്ഞു.(No food shortage in sri lanka)
100 ഗ്രാം ഉരുളക്കിഴങ്ങിന് ഇന്ന് ശ്രീലങ്കയില്‍ 75 രൂപയാണ് വില. ‘രാജ്യം രാസവളങ്ങളില്‍ നിന്ന് ജൈവവളങ്ങളിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്, പക്ഷേ ആളുകള്‍ക്ക് വേണ്ടത് രാസവളങ്ങളാണ്. അതിനാല്‍ തന്നെ ജൈവവളങ്ങള്‍ക്കെതിരായി രാജ്യത്ത് വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ശ്രീലങ്കയില്‍ പ്രചരിക്കുന്നത് പോലെ രൂക്ഷമായ ഭക്ഷ്യക്ഷാമമില്ലെന്ന് തനിക്ക് 100 ശതമാനം ഉറപ്പിച്ച് പറയാന്‍ കഴിയും’. ഭക്ഷ്യമന്ത്രി പ്രതികരിച്ചു. പാലിന് പോലും വലിയ ക്ഷാമം നേരിടുന്നുണ്ടെന്ന് സൂചിപ്പിച്ച് ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാനായി കിലോമീറ്ററുകളോളം ക്യൂ നില്‍ക്കുന്നതടക്കം ചിത്രങ്ങള്‍ ശ്രീലങ്കയില്‍ നിന്ന് പുറത്തുവന്നിരുന്നു.
അതിനിടെ സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്ക അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിര്‍ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകള്‍. മുന്‍പും ഐഎംഎഫ് ഇത്തരം വ്യവസ്ഥകള്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ശ്രീലങ്ക തയാറായിരുന്നില്ല. നിലവില്‍ മറ്റ് വഴികള്‍ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകള്‍ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്. ഐഎംഎഫിന്റെ പ്രതിനിധി സംഘം കൊളംബോയില്‍ എത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Story Highlights: No food shortage in sri lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here