ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി

ഇന്ത്യൻ വിദേശകാര്യമന്ത്രി ശ്രീലങ്കയിൽ എത്തി. ബിംസ്റ്റെക് രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുക്കാനാണ് എസ് ജയശങ്കർ ശ്രീലങ്കയിൽ എത്തിയത്. നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ശ്രീലങ്കയ്ക്ക് സഹായം നൽകുമെന്നാണ് റിപ്പോർട്ട്. ( s jayasankar reached sri lanka )
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വലയുകയാണ് ശ്രീലങ്ക. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.
Arrived in Colombo for bilateral visit and BIMSTEC meeting.
— Dr. S. Jaishankar (@DrSJaishankar) March 27, 2022
Look forward to my discussions over the next two days. pic.twitter.com/kHzdcP48oY
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകൾ ശ്രീലങ്കയിൽ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങൾ ഇതുവരെ സർക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയയെയുമാണ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Story Highlights: s jayasankar reached sri lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here