ടൈംസ് മാഗസിന്റെ 100 ഇംപാക്ട് അവാർഡ് പട്ടികയിൽ സാറ അൽ അമീരി

ടൈംസ് മാഗസിന്റെ 100 ഇംപാക്ട് അവാർഡ് പട്ടികയിൽ യു.എ.ഇ സാങ്കേതിക വകുപ്പ് സഹമന്ത്രി സാറ അൽ അമീരി ഇടംനേടി. ലോകത്തിന്റെ ഭാവി രൂപപ്പെടുത്താനും ശക്തമായ മാറ്റങ്ങൾ കൊണ്ടുവരാനും അസാധാരണ പ്രവർത്തനങ്ങൾ നടത്തിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻപ് ബി.ബി.സി തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിലും സാറ ഉൾപ്പെട്ടിരുന്നു. ആരോഗ്യ, രാഷ്ട്രീയ, വിനോദ മേഖലകളിൽ ഭാവികാലത്തെ സ്വാധീനിക്കുന്ന വ്യക്തികളാണ് പട്ടികയിലുള്ളത്. ( Sarah Al Amiri in Time Magazine’s 100 Impact Awards list )
സാറ അൽ അമീരിയാണ് അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബിന് ചുക്കാൻ പിടിച്ചത്. വേൾഡ് ഇക്കണോമിക് ഫോറം അഞ്ച് വർഷം മുമ്പ് പുറത്തിറക്കിയ 50 യുവ ശാസ്ത്രജ്ഞരുടെ പട്ടികയിലും സാറ ഇടംനേടിയിരുന്നു. യു.എ.ഇ തൊടുത്തുവിട്ട 12ൽപരം ഉപഗ്രഹങ്ങൾക്ക് പിന്നിൽ സാറയുടെ കൈയുണ്ടായിരുന്നു.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച ‘ഫാൽക്കൺ ഐ 2’ എന്ന നിരീക്ഷണ ഉപഗ്രഹവും ഇതിൽ ഉൾപ്പെടും. ടൈംസ് മാഗസിന്റെ പട്ടികയിൽ ഉൾപ്പെട്ട സാറക്ക് അഭിനന്ദനവുമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രംഗത്തെത്തി.
സാറ യു.എ.ഇയുടെ ബഹിരാകാശ ദൗത്യത്തിന്റെ ചുമതലക്കാരിയായി നിയമിതയായത് ഏകദേശം അഞ്ച് വര്‍ഷങ്ങൾക്ക് മുമ്പാണ്. സാറയ്ക്ക് തന്നെയായിരുന്നു യു.എ.ഇയുടെ ആദ്യ കൃത്രിമോപഗ്രഹ ദൗത്യത്തിന്റെ ചുമതലയും. 2016ലാണ് എമിറേറ്റ്സ് സയന്‍സ് കൗണ്‍സിലിന്റെ തലപ്പത്ത്എത്തുന്നത്. തൊട്ടടുത്ത വര്‍ഷം അഡ്വാന്‍സ്ഡ് സയന്‍സ് വകുപ്പിന്റെ മന്ത്രി എന്ന പദവിയിലുമെത്തി. യു.എ.ഇയുടെ ചാന്ദ്രദൗത്യത്തിന്റെ ചുമതലയും സാറ അൽ അമീരിക്കാണ്.
Story Highlights: Sarah Al Amiri in Time Magazine’s 100 Impact Awards list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here