Advertisement

കാത്തിരിപ്പിന് വിരാമം; സീതയും ഇന്ദ്രനും ഇന്ന് പ്രേക്ഷകരെ കാണാനെത്തും

March 28, 2022
2 minutes Read

മലയാളി പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സീതയും ഇന്ദ്രനും ഇന്നുമുതല്‍ വീണ്ടും മിനിസ്‌ക്രീനിലെത്തുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിന്റെ പ്രിയങ്കരിയായ സീത തിരികെയെത്തുന്നത്.

‘സീത’ എന്ന ജനപ്രിയ പരമ്പരയുടെ രണ്ടാംഭാഗമായ ‘സീതപ്പെണ്ണ്’ ആണ് ഫ്‌ളവേഴ്സ് ടിവിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്വാസികയും ഷാനവാസുമാണ് സീതപ്പെണ്ണിലും നായികാനായകന്മാരായി എത്തുന്നത്. ഇരുവരും ചേര്‍ന്നുള്ള പ്രണയനിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തിങ്കള്‍ മുതല്‍ ശനിവരെ രാത്രി 7.30നാണ് പരമ്പര സംപ്രേഷണം ചെയ്യുക.

Read Also : നടന്‍ ധ്രുവന്‍ വിവാഹിതനായി

സ്വാസികയും ഷാനവാസും പ്രധാന വേഷങ്ങളില്‍ എത്തിയ സീത എന്ന പരമ്പരയെ നെഞ്ചേറ്റിയത് ജനലക്ഷങ്ങളാണ്. കുടുംബബന്ധങ്ങളുടെ കഥപറഞ്ഞ് പ്രേക്ഷക പ്രീതിനേടിയ പരമ്പരയാണ് സീത. സീരിയല്‍ താരം സ്വാസ്വികയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തതും ഈ പരമ്പരയായിരുന്നു. സീതയ്ക്ക് പിന്നാലെ തിരക്കേറിയ താരമായി മാറി സ്വാസിക വെള്ളിത്തിരയിലും സജീവമായിരുന്നു.

Story Highlights: seethappennu serial from today flowers tv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top