മദീനയിൽ സിറ്റി ബസുകളുടെ പരീക്ഷണ ഓട്ടം

മദീനയിലെ പ്രധാനപ്പെട്ട റോഡുകളിൽ സിറ്റി ബസുകളുടെ പരീക്ഷണ ഓട്ടം നടന്നു. മദീന മേഖലാ വികസന അതോറിറ്റിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സിറ്റി ബസ് സർവീസ് ഏർപ്പെടുത്തിയത്. ( Test run of city buses in Madinah )
മദീനയിലെ താമസക്കാർക്കും സന്ദർശകർക്കും പൊതുഗതാഗത സേവനം കാര്യക്ഷമമാക്കുന്നതിനായി ഭാഗമായാണ് നടപടി. ഇതിനായി ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഗതാഗത കമ്പനികളിലൊന്നുമായി മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാന്റെ മേൽനോട്ടത്തിൽ ധാരണാപത്രത്തിൽ ഒപ്പിട്ടത്.
Read Also : സൗദിയുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് ഹൂതി വിമതർ
വിഷ്വൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഗതാഗത പദ്ധതികളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗം കൂടിയാണിത്. ആഴ്ചയിൽ ഏഴു ദിവസവും എല്ലാ ട്രാക്കുകളിലും രാവിലെ ആറു മുതൽ വൈകീട്ട് പത്തുവരെ ബസ് സർവിസ് ഉണ്ടാകും.
ആദ്യഘട്ടത്തിൽ നാലു പ്രധാന റൂട്ടുകളിൽ 27 ബസുകളാണ് സർവീസ് നടത്തുക. സിറ്റി ബസ് സർവീസുമായി മദീനയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുകയാണ് മദീന വികസന അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്.
Story Highlights: Test run of city buses in Madinah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here