വര്‍ക്കല ശിവപ്രസാദ് വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ആറ് പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് നടപടി. ഡിഎച്ച്ആര്‍എം നേതാക്കള്‍ പ്രതികളായ കുപ്രസിദ്ധമായ കേസില്‍ പ്രതികളെ നേരത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2009 സെപ്തംബര്‍ 23ന് പുലര്‍ച്ചെ 5.30 ഓടെയാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങളിലൂടെ ദളിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടന ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വസിച്ചും സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനുമാണ് പ്രതികള്‍ ക്രൂരതകാട്ടിയത്.
ഡി.എച്ച്.ആര്‍.എം സംസ്ഥാന ചെയര്‍മാന്‍ ആലുവ സ്വദേശി സെല്‍വരാജ്, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രന്‍, ചെറുന്നിയൂര്‍ സ്വദേശി സജി (മധു), കൊല്ലം മുട്ടക്കാവ് ചേരി സ്വദേശി തൊടുവേ സുധി, വര്‍ക്കല സ്വദേശി സുധി, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ (സുനില്‍) എന്നിവരാണ് പ്രതികള്‍.
Read Also : കോഴിക്കോട് ഓട്ടോയുടെ ചില്ല് തകര്‍ത്ത് സമരാനുകൂലികള്‍; കുട്ടികളടങ്ങുന്ന കുടുംബത്തിന് നേരെ ആക്രമണം
ബൈക്കിലും സ്‌കൂട്ടറിലുമായി രണ്ട് സംഘങ്ങളായി എത്തിയാണ് പ്രതികള്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. സ്‌കൂട്ടര്‍ വഴിക്കുവച്ച് അപകടത്തില്‍പ്പെട്ടതോടെ ഒരു സംഘം മടങ്ങി. പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ സംഘം ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Story Highlights: Varkala Sivaprasad murder case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here