Advertisement

സൂപ്പർ മാർക്കറ്റിൽ നിന്ന് അമ്പും വില്ലും മോഷ്ടിച്ച് പാന്റ്സിനുള്ളിൽ വച്ച് ഒളിച്ചുകടത്തി; യുവാവ് പിടിയിൽ

March 29, 2022
1 minute Read

അമ്പും വില്ലും മോഷ്ടിച്ച് പാന്റ്സിനുള്ളിൽ വച്ച് ഒളിച്ചുകടത്തിയ യുവാവ് പിടിയിൽ. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഒരു സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇയാൾ അമ്പും വില്ലും മോഷ്ടിച്ചത്. മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ഫെബ്രുവരി 2നു നടന്ന സംഭവം ഇപ്പോൾ വീണ്ടും വാർത്ത ആവുകയാണ്.

ഫ്ലോറീഡയിലെ ട്രൂ വാല്യു സ്റ്റോറിലാണ് സംഭവം നടന്നത്. 46 വയസ്സുകാരനായ ഒരാളാണ് മോഷ്ടാവ്. ഊന്നുവടിയുമായി സൂപ്പർ മാർക്കറ്റിലെത്തിയ ഇയാൾ കട്ടിംഗ് ടൂൾ എടുത്ത് വില്ലിലെ സെക്യൂരിറ്റി ടാഗ് മുറിച്ചുമാറ്റി ഇത് പാൻ്റ്സിനുള്ളിൽ വച്ച് കടന്നുകളയുകയായിരുന്നു. സൂപ്പർ മാർക്കറ്റിനു വെളിയിലെത്തുമ്പോൾ ഇയാൾ കട്ടിംഗ് ടൂൾ വലിച്ചെറിയുന്നത് വിഡിയോയിൽ വ്യക്തമാണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം ഇയാളെ പൊലീസ് പിടികൂടി.

Story Highlights: man arrested stealing crossbow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top