യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കോണി ഉപയോഗിച്ചാണ് ഇരുനില കെട്ടിടത്തിന് മുകളില്‍ കയറിയത്. ശേഷം മുകള്‍ നിലയിലുള്ള കിടപ്പുമുറിയുടെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്നശേഷമാണ് യുവാവ് തീകൊളുത്തിയത്.
ടെറസില്‍ നിന്ന് തീ പടരുന്നത് കണ്ട പ്രദേശവാസികളാണ് വിവരം അറിഞ്ഞ് ആദ്യം ഓടിയെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കും സഹോദരനും പരുക്കേറ്റു. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
Story Highlights: men suicide with fire nadapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here