Advertisement

ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ മാത്രം

March 29, 2022
2 minutes Read

ദേശീയ പണിമുടക്കിൽ സെക്രട്ടേറിയറ്റിൽ ഹാജരായത് 4.15 ശതമാനം പേർ മാത്രം. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും ഇന്ന് സെക്രട്ടേറിയറ്റിൽ ജോലിക്കായി എത്തിയത് 212 പേർ മാത്രമാണ്. പൊതുഭരണ വകുപ്പിൽ 188 പേർ, ഫിനാൻസ് വകുപ്പിൽ 22 പേർ, നിയമവകുപ്പിൽ ഒരാൾ എന്നിങ്ങനെയാണ് കണക്കുകൾ. ആകെയുള്ള 4828 ജീവനക്കാരില്‍ 212 പേർ മാത്രമാണ് സെക്രട്ടേറിയറ്റില്‍ ഇന്ന് ഹാജരായത്.(total attendance today in secrateriat daisnon)

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില തീരെ കുറവാണ്.ഹൈക്കോടതി നിര്‍ദേശപ്രകാരം, പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത് ജീവനക്കാരുടെ സംഘടനകൾ മുഖവിലയ്ക്കെടുത്തില്ലെന്നാണ് ഹാജർനില വ്യക്തമാക്കുന്നത്. അനിവാര്യ കാരണമില്ലാതെ അവധി അനുവദിക്കില്ലെന്നും, അനധികൃതമായി ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നെങ്കിലും ജോലിക്കു ഹാജരാകേണ്ടെന്ന നിർദേശമാണ് സർവീസ് സംഘടനകൾ നൽകിയത്.

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് പ്രഖ്യാപിക്കപ്പെട്ട ശേഷം പൊതുഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. സമരാനുകൂലികള്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടയുകയും ചെയ്തു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞു കിടന്നു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍, കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് ഞായറാഴ്ച അര്‍ധരാത്രിയാണ് ആരംഭിച്ചത്.

Story Highlights: total attendance today in secrateriat daisnon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top