“മിടുക്കിയല്ല, മിടുമിടുക്കി”; ഒറ്റയ്ക്ക് വിമാനയാത്ര നടത്തി ഏഴുവയസ്സുകാരി പെൺക്കുട്ടി….

നിരവധി പേരുടെ ജീവിതങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ അടുത്തറിയാറുണ്ട്. പ്രചോദനമാകുന്ന നിരവധി ആളുകളെയും പരിചയപ്പെട്ടിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ഒരു ഏഴു വയസുകാരിയാണ്. ഒറ്റയ്ക്ക് വിമാനത്തിൽ വഡോദരയിൽനിന്ന് മുംബൈയിലേക്ക് യാത്ര ചെയ്താണ് ഈ പെൺക്കുട്ടി ശ്രദ്ധ നേടിയത്. രക്ഷിതാക്കളോ ബന്ധുക്കളോ ആരും തന്നെ ഒപ്പമില്ലാതെയാണ് അനായ എന്ന ഏഴുവയസ്സുകാരി യാത്ര ചെയ്തത്.
അനായയുടെ അമ്മ ഇഷ്‌ന ബത്രയാണ് ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ഈ വാർത്ത അറിയിച്ചത്. പെൺകുട്ടിയേയും അവളെ പറഞ്ഞയയ്ക്കാൻ അമ്മ കാണിച്ച ധൈര്യത്തെയും പ്രകീർത്തിക്കുകയാണ് ആളുകൾ. നമുക്ക് ഏറ്റവും പ്രിയപെട്ടവരാണ് നമ്മുടെ കുഞ്ഞുങ്ങൾ. അതുകൊണ്ട് തന്നെ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അവർ ആദ്യമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക് വളരെയധികം സന്തോഷം നൽകും.
Read Also : വിസ്മൃതിയിലാണ്ട റേഡിയോ കാലത്തിലേക്ക്; സമ്പൂർണ റേഡിയോ ഗ്രാമമായി മാറാൻ ഒരുങ്ങി ഒരു ഗ്രാമം….
ഈ കുറിപ്പിനോടൊപ്പം കുട്ടിയുടെ യാത്രയെക്കുറിച്ച് പറയുന്നതിനൊപ്പം വിമാനയാത്രയുടെ നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നുണ്ട് ഇവർ. കുട്ടികളെ കൂടുതൽ സ്വാതന്ത്രരാക്കുക എന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ എന്നതും രക്ഷിതാക്കളുടെ കടമയാണ് എന്നും ഇഷ്‌ന ഓർമിപ്പിക്കുന്നു. മുത്തശ്ശിയെ കണ്ട് സുരക്ഷിതമായി തിരികെവന്നു എന്ന അടിക്കുറുപ്പോടെയാണ് ഇഷ്‌ന ബത്ര ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇൻഡിഗോ വിമാനത്തിലാണ് ഏഴു വയസ്സുകാരി അനായ തനിയെ യാത്ര ചെയ്തത്. ഇതുവരെ 49 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. പെൺകുട്ടി വിമാനത്തിൽ കയറുന്നതും പിന്നീട് അമ്മ വിമാനത്താവളത്തിലെത്തി കൂട്ടിക്കൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.
Story Highlights: 7-Year-Old Girl Travels All Alone On A Flight From Vadodara To Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here