പുതിയ നിരക്ക് നഷ്ടമുണ്ടാക്കും; ഓട്ടോ ചാര്‍ജ് വര്‍ധനവില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിഐടിയു

ഓട്ടോറിക്ഷാ നിരക്ക് വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സിഐടിയു. പുതിയ നിരക്ക് നഷ്ടമുണ്ടാക്കുന്നതാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനില്‍കുമാര്‍ പറഞ്ഞു. ഓട്ടോ ടാക്‌സി നിരക്കില്‍ ബിഎംഎസ് അടക്കമുള്ള എല്ലാ യൂണിയനുകള്‍ക്കും ഒരേ അഭിപ്രായമാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങുമെന്നും കെ എസ് സുനില്‍കുമാര്‍ പറഞ്ഞു.
‘സംയുക്ത സമരസമിതി ഒരുമിച്ചാണ് നിരക്ക് വര്‍ധനവില്‍ നിര്‍ദേശം നല്‍കിയത്. 30 രൂപ മിനിമം ചാര്‍ജ് തരാന്‍ ജനങ്ങള്‍ തയ്യാറാണ്. ഗതാഗതമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മുഖ്യമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ബസ്, ഓട്ടോ , ടാക്സി ചാര്‍ജുകള്‍ വര്‍ധിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയാക്കി കൂട്ടുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്ന് 30 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപ ആക്കിയിട്ടുണ്ട്.
ടാക്സി 1500 സിസിക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിക്ക് മുകളില്‍ ടാക്സി ചാര്‍ജ് 225 രൂപയാക്കും. അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു. ബസ്, ഓട്ടോ, ടാക്സി വര്‍ധവില്‍ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറക്കും.
Read Also : കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് നിരക്കും വർധിക്കും
പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധിക്കുന്നതിന് ആനുപാതികമായി കെ.എസ്.ആര്‍.ടി.സി നിരക്കും കൂട്ടും. കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് നിരക്കുകളാണ് വര്‍ധിപ്പിക്കുക.
Story Highlights: citu against auto taxi charge increment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here