സ്വർണമാല പൊട്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചു

സ്വർണമാല പൊട്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും വീട്ടമ്മയുടെ മാല പിടിച്ചുപറിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. കൊല്ലം പുനലൂരിലാണ് സംഭവം. ഉറുകുന്ന് അണ്ടൂർപച്ച ചരുവിളപുത്തൻ വീട്ടിൽ ജമാലുദ്ദീനെയാണ് (58) പൊലീസ് പിടികൂടിയത്.
ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ ഇടമൺ ഉദയഗിരി സ്വദേശിനിയായ ഉഷയുടെ കഴുത്തിൽ കിടന്ന രണ്ട് പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത ശേഷം പ്രതി സമീപത്തെ റബർ തോട്ടത്തിൽ ഒളിക്കുകയായിരുന്നു. റോഡിന് സമീപത്തെ വയൽ വരമ്പിലൂടെ നടന്ന് പോവുകയായിരുന്ന വീട്ടമ്മയെ പിന്തുടർന്ന പ്രതി പിറകിൽ നിന്ന് മാല പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപെടുകയായിരുന്നു. വീട്ടമ്മയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തെന്മല പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് സമീപത്തെ റബർ തോട്ടത്തിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാട്ടിനുളളിൽ ഒളിപ്പിച്ച് വച്ച മാല കണ്ടെടുത്തു.
Read Also : പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്; പരാതി നൽകിയത് പെൺകുട്ടിയുടെ മുത്തശി
കഴിഞ്ഞ മാസം പശുവിന് തീറ്റ കൊടുക്കുകയായിരുന്ന വീട്ടമ്മയുടെ കണ്ണിൽ ചാമ്പൽ വിതറിയ ശേഷം കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസിലും ഇയാൾ പ്രതിയാണ്. അന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പുനലൂർ പൊലീസെത്തിയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ഇന്നലെ വീണ്ടും വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തത്.
Story Highlights: Defendant arrested for breaking gold necklace
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here