“ഇത് മുറിവുകൾ ഉണങ്ങുന്ന കാലം; അതിനായി ഞാൻ ഇവിടെ ഉണ്ട്”; ഹൃദയസ്പർശിയായ കുറിപ്പുമായി ജെയ്ഡ് വിൽസ്‌മിത്ത്

ഓസ്കാർ വേദിയിൽ വിൽസ്മിത്തും അവതാരകനുമൊത്തുള്ള അവിചാരിതമായി നിമിഷങ്ങൾ നിരവധി ചർച്ചകൾക്കാണ് വഴിവെച്ചത്. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഓസ്കാർ പുരസ്‌കാര വേദിയിൽ വെച്ച് അവതാരകൻ ക്രിസ് റോക്ക് വിൽ സ്മിത്തിന്റെ ഭാര്യയ്ക്ക് മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ട് നടത്തിയ പരാമർശമാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. ഈ വിഷയത്തിൽ ഇരുവരും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുമുണ്ട്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത്. വിൽസ്മിത്തിന്റെ ഭാര്യ ജെയ്ഡ് പിങ്കറ്റ് പങ്കുവെച്ച കുറിപ്പാണ്. ‘ഇത് മുറിവുകൾ ഉണങ്ങുന്ന കാലം; അതിനായി ഞാൻ ഇവിടെ ഉണ്ട്. ’–എന്നാണ് ജെയ്ഡ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ഹൃദയ ചിഹ്നങ്ങളും കൂപ്പുകൈ ഇമോജിയും കുറിപ്പിനൊപ്പം ജെയ്ഡ് പങ്കുവച്ചു.
ഇത്രയൊക്കെ ചർച്ചകളും വിമർശങ്ങളും ഈ സംഭവത്തെ ചുറ്റിപറ്റി നടന്നെങ്കിലും ക്രിസിനെ വിൽസ്മിത്ത് അടിച്ചതിനെ പറ്റി യാതൊരു പരാമർശവും ജെയ്ഡ് ഇതുവരെ നടത്തിയില്ല. എന്താണെങ്കിലും വേദിയിൽ നടന്ന സംഭവങ്ങൾ ജെയ്‌ഡിനെയും വേദനിപ്പിച്ചു എന്നുതന്നെ വേണം കുറിപ്പിലൂടെ മനസിലാക്കാൻ. ജെയ്ഡ് അലോപേഷ്യ എന്ന രോഗാവസ്ഥയുടെ കടന്നുപോകുകയാണ്. മുടികൊഴിഞ്ഞു പോകുന്നതിന് കാരണവും ഇതാണ്. ഇതിനെപറ്റി ക്രിസിനെ അറിയുമോ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമല്ല.
1997ൽ പുറത്തിറങ്ങിയ ജിഐ ജെയിൻ എന്ന ചിത്രത്തിൽ ഡെമി മൂർ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൽ ജെയ്ഡയെ കാണമെന്ന് ക്രിസ് റോക്ക് പറഞ്ഞതാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്. വേദിയിലേക്ക് കയറിവന്ന അദ്ദേഹം റോക്കിന്റെ മുഖത്ത് ശക്തിയായി അടിക്കുകയും ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെന്നും റോക്കിനെ വിലക്കുകയും ചെയ്തു. 2018ലാണ് ജെയ്ഡിന് അലോപേഷ്യ സ്ഥിരീകരിച്ചത്.
സംഭവം നടന്ന നിമിഷങ്ങൾക്കകം തന്നെ മികച്ച നടനുള്ള ഓസ്കർ പുരസ്കാരം വിൽസ്മിത്ത് ഏറ്റുവാങ്ങി. തുടർന്ന് നടത്തിയ പ്രസംഗത്തിൽ തന്റെ പ്രവൃത്തിയിൽ അക്കാദമിയോട് ജെയ്ഡ് മാപ്പ് പറഞ്ഞു. എന്നാൽ അപ്പോഴും ജെയ്ഡിനെ ബോഡി ഷെയ്മിങ് നടത്തിയ ക്രിസ് റോക്കിനോട് മാപ്പുപറയാൻ വിൽസ്മിത്ത് തയ്യാറായില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ ക്രിസിനോട് വിൽസ്മിത്ത് മാപ്പുപറഞ്ഞു. തന്റെ തമാശ ജെയ്ഡിനെ വേദനിപ്പിച്ചതിൽ ജെയ്ഡിനോട് മാപ്പു ചോദിക്കുന്നതായി ക്രിസും സോഷ്യൽ മീഡിയയിൽ കുറിച്ചു.
Story Highlights: jada pinkett writes about healing in first post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here