Advertisement

സിൽവർലൈൻ പദ്ധതി; സമരം സുപ്രിംകോടതിക്കെതിരെ; യുഡിഎഫ് പിൻമാറണം; കോടിയേരി

March 30, 2022
2 minutes Read

സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രിംകോടതി വരെ പറഞ്ഞുവെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ നടക്കുന്ന സമരം സുപ്രിംകോടതിക്കെതിരെയാണ്. ഇത് മനസിലാക്കി യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.(kodiyeri balakrishnan on silverline protest)

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രിംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രിംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ വലിയ പ്രതിഷേധം ഉയരണമെന്നും കോടിയേരി പ്രതികരിച്ചു.

കൂടാതെ പണിമുടക്കിൽ വി ഡി സതീശന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്തെത്തി. പണിമുടക്ക് സിപിഐഎം നടത്തിയത് അല്ല. പ്രതിപക്ഷ നേതാവിന്റെ സംഘടനയും സമരത്തിൽ പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kodiyeri balakrishnan on silverline protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top