റഷ്യന്‍ അധിനിവേശം; യുക്രൈനില്‍ നിന്ന് പലായനം ചെയതത് നാല് മില്യണിലധികം പേരെന്ന് യുഎന്‍

റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം നാല് ദശലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്ന് പലായം ചെയ്തതായി ഐക്യരാഷ്ട്രസംഘടന. ഇത് യുദ്ധത്തിന് മുമ്പുള്ള യുക്രൈന്‍ ജനസംഖ്യയുടെ പത്തിലൊരു ശതമാനം വരും. യുദ്ധത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും യുഎന്നിന്റെ പിന്തുണ ഉറപ്പാക്കാന്‍ ശ്രമം നടത്തുകയാണെന്ന് യുഎന്‍ അഭയാര്‍ത്ഥി ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി വ്യക്തമാക്കി.
യുദ്ധത്തിനിടെ പലായനം ചെയ്ത അഭയാര്‍ത്ഥികളില്‍ ഏതാണ്ട് 203,000 പേര്‍ യുക്രൈന്‍ വംശജരാണെന്ന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. ഇതില്‍ രണ്ട് മില്യണിലധികം പേര്‍ പോളണ്ടിലേക്കാണ് പലായനം ചെയ്തിട്ടുള്ളത്. മറ്റുള്ളവര്‍ റൊമേനിയ, മോല്‍ഡോവ, ഹംഗറി എന്നിവിടങ്ങളിലേക്കാണ് പോയിട്ടുള്ളതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പില്‍ അതിവേഗം വളരുന്ന അഭയാര്‍ത്ഥി പ്രതിസന്ധി എന്നാണ് യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പലായനത്തെ ഗ്രാന്‍ഡി മുമ്പ് വിശേഷിപ്പിച്ചത്.
Read Also : ഇസ്രായേലിൽ ഭീകരാക്രമണം; അഞ്ച് മരണം
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ 1,179 യുക്രൈന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്നാണ് യുഎന്‍ റിപ്പോര്‍ട്ടിലുള്ളത്. 1860 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. യുക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ലോകത്തെ ധാന്യവിതരണക്കാരായിരുന്ന യുക്രൈന്‍ ജനത ഭക്ഷണമിരക്കുന്നവരായി മാറുന്നുവെന്നും ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചു.
Story Highlights: More than 4 million refugees fled ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here