Advertisement

ലോകത്തിലെ ഏത് ഗ്രൗണ്ടും ക്ലിയർ ചെയ്യാനുള്ള കരുത്ത് സഞ്ജുവിനുണ്ട്: രവി ശാസ്ത്രി

March 30, 2022
Google News 1 minute Read

മലയാളി താരം സഞ്ജുവിനെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ പരിശീലകനും താരവുമായ രവി ശാസ്ത്രി. ലോകത്തിലെ ഏത് ഗ്രൗണ്ടും ക്ലിയർ ചെയ്യാനുള്ള കരുത്ത് സഞ്ജുവിനുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. അഞ്ച് ഓവർ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കിൽ രാജസ്ഥാൻ സ്കോർ 230 കടന്നേനെ എന്നും ശാസ്ത്രി വ്യക്തമാക്കി. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവേ ആയിരുന്നു ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം.

“സഞ്ജു മനോഹരമായി ബാറ്റ് ചെയ്തു. ഷോട്ട് സെലക്ഷനൊക്കെ വളരെ നന്നായിരുന്നു. വിക്കറ്റിൻ്റെ പേസ് മനസ്സിലാക്കി, പന്ത് ടേൺ ചെയ്യുന്നില്ലെന്നും മനസ്സിലാക്കി സ്ട്രൈറ്റർ ബൗണ്ടറികളിലേക്കാണ് അവൻ കളിച്ചത്. പന്തിൻ്റെ പേസ് ഉപയോഗിച്ച് അവൻ കളിച്ചു. ലോകത്തിലെ ഏത് ഗ്രൗണ്ടും ക്ലിയർ ചെയ്യാനുള്ള കരുത്ത് അവനുണ്ട്. അവന് പൂനെയിൽ ബാറ്റ് ചെയ്യാൻ ഇഷ്ടമാണ്. ഐപിഎലിൽ നേരത്തെ ഇവിടെത്തന്നെ അവനൊരു സെഞ്ചുറി അടിച്ചിരുന്നു. ഇന്നും അവൻ തകർപ്പൻ ഫോമിലായിരുന്നു. അഞ്ച് ഓവർ കൂടി അവൻ ക്രീസിലുണ്ടായിരുന്നെങ്കിൽ രാജസ്ഥാൻ റോയൽസ് ചിലപ്പോൾ 230 കടന്നേനെ.”- ശാസ്ത്രി പറഞ്ഞു.

വെറും 27 പന്തുകൾ നേരിട്ട് 55 റൺസെടുത്ത സഞ്ജുവിൻ്റെ മികവിൽ സൺറൈസേഴ്സിനെതിരെ രാജസ്ഥാൻ ഇന്നലെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് നേടിയത്. ദേവ്ദത്ത് പടിക്കൽ (41), ജോസ് ബട്‌ലർ (35), ഷിംറോൺ ഹെട്‌മെയർ (32) എന്നിവരും സൺറൈസേഴ്സിനായി തിളങ്ങി. മറുപടി ബാറ്റിംഗിൽ സൺറൈസേഴ്സിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനേ സാധിച്ചുള്ളൂ. എയ്ഡൻ മാർക്രം (57), വാഷിംഗ്ടൺ സുന്ദർ (40) എന്നിവരാണ് സൺറൈസേഴ്സിനു വേണ്ടി തിളങ്ങിയത്. രാജസ്ഥാനു വേണ്ടി യുസ്‌വേന്ദ്ര ചഹാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Story Highlights: ravi shastri sanju samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here