മതനേതാവ് ഉൾപ്പെടെയുള്ള നാല് പേർ ചേര്‍ന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഒരാൾ പിടിയിൽ

മതനേതാവ് ഉൾപ്പെടെയുള്ള നാല് പേർ ചേര്‍ന്ന് മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പൊലീസ് പിടികൂടി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. വിനയ് പാണ്ഡെ എന്നയാളാണ് സിവിൽ ലൈൻ പൊലീസിന്റെ പിടിയിലായത്. ഇയാൾ പരീക്ഷയിൽ വിജയിപ്പിക്കാൻ സഹായിക്കാമെന്ന് കൗമാരക്കാരിക്ക് വാഗ്‌ദാനം നല്‍കുകയായിരുന്നു. ഇതുവിശ്വസിച്ച പെണ്‍കുട്ടി, വിനോദ് പറഞ്ഞതനുസരിച്ച് ആദ്യം പ്രദേശത്തെ സൈനിക സ്‌കൂളിലെത്തി. പ്രതി ഇവിടെനിന്നും പെണ്‍കുട്ടിയെ സമീപത്തെ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Read Also : പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; പരാതി നൽകിയത് പെൺകുട്ടിയുടെ മുത്തശി
മത നേതാവ് സീതാറാം മഹാരാജ് ഉൾപ്പടെയുള്ള മൂന്ന് പേർ പെൺകുട്ടി വരുന്നതും കാത്ത് ഹോട്ടല്‍ മുറിയില്‍ ഇരിപ്പുണ്ടായിരുന്നു. നന്നായി മദ്യപിച്ചിരുന്ന ഇവര്‍ കൗമാരക്കാരിയെ നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചു. തുടര്‍ന്ന്, മൂന്ന് പ്രതികളും മുറിക്ക് പുറത്തിറങ്ങി നിൽക്കുകയും ഈ സമയം സീതാറാം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. മത നേതാവ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളും ഒളിവിലാണ്. നേരത്തെയും സീതാറാമിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അറസ്റ്റിലായ വിനോദ് പാണ്ഡെയും ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.
മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നൽകിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രേവയിലെത്തി കൗമാരക്കാരിയ്‌ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍, സി.ഐ.ഡി അന്വേഷണം വേണമെന്നും നാല് പ്രതികളെയും തൂക്കിലേറ്റണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Story Highlights: religious leader molested a minor girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here