Advertisement

സില്‍വര്‍ലൈൻ; സംസ്ഥാനവ്യാപക പ്രചരണത്തിന് ഇടതുമുന്നണി; ആദ്യ യോഗം 19 ന്

March 30, 2022
Google News 1 minute Read

കെ റെയിൽ വിഷയത്തിൽ ജില്ലാ കേന്ദ്രങ്ങളില്‍ വിശദീകരണ യോഗം നടത്തുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഏപ്രില്‍ 19 ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഗൃഹ സന്ദർശന പരിപാടിയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. (silverline ldf campaign)

താഴെ തട്ടു വരെ പ്രചരണ പരിപാടി സംഘടിപ്പിക്കും. 21 ന് ഇന്ധന വിലവർദ്ധനവിനെതിരെ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടി നടത്തുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ എൽഡിഎഫ് ശുപാർശ. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കില്ലെന്നും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് എൽഡിഎഫ് ശുപാർശ ചെയ്തിരിക്കുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ ചാർജ് വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് എ വിജയരാഘവൻ പറഞ്ഞു.

മിനിമം നിരക്ക് 12 രൂപയാക്കണം, കിലോമീറ്ററിന് ഒരു രൂപ പത്തു പൈസ വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് 6 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് ഉടമകള്‍ സമരം നടത്തിയത്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ സ്വകാര്യ ബസ് ഉടമകള്‍ സമരം പിന്‍വലിക്കുകയായിരുന്നു.

Story Highlights: silverline ldf campaign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here