Advertisement

ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

March 29, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെയ്തത് നല്ല കാര്യമാണെങ്കിലും കിട്ടിയത് നല്ല പണിയാണ്. ജോണ്‍ ബെര്‍ണലിൻ എന്ന ടെസ്‌ലയുടെ ജീവനക്കാരനാണ് ഇത്തവണ അബദ്ധം പറ്റിയത്. ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ബീറ്റ(എഫ്എസ്ഡി ബീറ്റ)യുടെ പരീക്ഷണ ഡ്രൈവിനിടെ ഉണ്ടായ അപകടത്തിന്റെ വിഡിയോ പുറത്തുവിട്ടതാണ് ജോണ്‍ ബെര്‍ണലിന് തിരിച്ചടിയായത്. ടെസ്‌ലയുടെ മോഡല്‍ 3 കാറില്‍ ഓട്ടോ പൈലറ്റിലിട്ട് ഡ്രൈവ് ചെയ്യുന്നതിന്റെ വിഡിയോയാണ് ജോണ്‍ ബെര്‍ണല്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ഈ വിഡിയോയില്‍ കാര്‍ വലത്തേക്ക് പെട്ടെന്നു വെട്ടിച്ചു തിരിയുന്നതിനിടെ സൈക്കിളുകള്‍ക്ക് പോകാനുള്ള പാതയെ വേര്‍തിരിക്കുന്ന ട്രാഫിക് പൈലണ്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം. കാലിഫോര്‍ണിയയിലെ സാനോസെയില്‍ ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്.

ഫെബ്രുവരി അഞ്ചിനാണ് ബെര്‍ണലിന്‌ സ്വന്തമായുള്ള യുട്യൂബ് ചാനലില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ യുട്യൂബിലിട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ജോണിനെ ഡേറ്റ അനോട്ടേഷന്‍ ടീമില്‍നിന്നു ടെസ്‌ല പുറത്താക്കി. ഈ സംഭവത്തിൽ ബെര്‍ണലിൻ മാധ്യമങ്ങളെ കാണുകയും ചെയ്തു. എന്തിനാണ് തന്നെ പുറത്താക്കിയത് എന്ന് വ്യക്തമാക്കാൻ കമ്പനി ഇതുവരെ തയ്യാറായില്ല എന്നും ബെര്‍ണലിൻ മാധ്യമങ്ങളോട് പറഞ്ഞു. എഫ്എസ്ഡി ബീറ്റയുടെ അനൗചിത്യ ഉപയോഗമാണ് ബെര്‍ണലിനെ പുറത്താക്കാൻ കാരണമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.

ഇതിനുമുമ്പും ടെസ്‌ലയുടെ ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ബീറ്റ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് പരിമിതപ്പെടുത്തുന്ന ടെസ്‌ലയുടെ നടപടിയ്‌ക്കെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നു. നാലു മാസം മുമ്പ് യുഎസ് ദേശീയ പാതാ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പും നല്‍കിയിരുന്നു. എഫ്എസ്ഡി ബീറ്റ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഈ സംവിധാനത്തിനുണ്ടാകുന്ന പാളിച്ചകളും പിഴവുകളും പരസ്യമാക്കരുതെന്ന ടെസ്‌ലയുടെ കരാറാണ് വിവാദം സൃഷ്ടിച്ചത്.

Read Also:

അതേസമയം എഫ്എസ്ഡി ബീറ്റയുടെ അനൗചിത്യ ഉപയോഗം മൂലമാണ് നടപടിയെന്ന നിലയിലാണ് ടെസ്‌ലയുടെ ഔദ്യോഗിക വിശദീകരണം. ഫുള്‍ സെല്‍ഫ് ഡ്രൈവിങ് ബീറ്റ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് പരിമിതപ്പെടുത്തുന്ന ടെസ്‌ലയുടെ നടപടിക്കെതിരെ യുഎസ് ദേശീയ പാതാ സുരക്ഷാ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നാലു മാസം മുമ്പായിരുന്നു ഈ നടപടി. എഫ്എസ്ഡി ബീറ്റ വെര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഈ സംവിധാനത്തിനുണ്ടാകുന്ന പാളിച്ചകളും പിഴവുകളും പരസ്യമാക്കരുതെന്ന കരാറില്‍ ടെസ്‌ല ഒപ്പുവയ്പ്പിച്ചിരുന്നു.

ബെർണലിനെതിരെയുള്ള ടെസ്‌ലയുടെ നടപടിയിലും രണ്ട് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. 8,000 ഡോളര്‍ വിലയുള്ള എഫ്എസ്ഡി ബീറ്റ വെര്‍ഷന്‍ പരീക്ഷിക്കാന്‍ തയ്യാറുള്ള ജീവനക്കാര്‍ക്ക് സൗജന്യമായി നൽകുകയായിരുന്നു കമ്പനി. ഇത്തരത്തില്‍ എഫ്എസ്ഡി ഉപയോഗിക്കുന്നവര്‍ അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിബന്ധനകളോടെ പങ്കുവയ്ക്കണമെന്നും ടെസ്‌ല നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയയില്‍ ഇട്ട ജോണിന്റെ വിഡിയോയാണ് വിനയായത്.

Story Highlights: Tesla employee fired after posting YouTube video of self-driving Model 3 running off a road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement