Advertisement

കൊല്ലത്ത് കല്ലിടല്‍ ത‍ടഞ്ഞു; നടപടി ക്രമങ്ങൾ താത്കാലികമായി നിർത്തി

March 30, 2022
2 minutes Read

കൊല്ലം ജില്ലയിലെ സിൽവർ ലൈൻ നടപടികൾ താത്കാലികമായി നിർത്തിവച്ചു. പ്രതിഷേധത്തെ തുടർന്നാണ് ഇന്നത്തെ കല്ലിടൽ നിർത്തിവച്ചത്. തഴുത്തലയില്‍ പ്രതിഷേധ സ്ഥലത്ത് നിന്നും മാറി കല്ലിടാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞു. (silverline protest in kollam district)

ആറാട്ടുകുളം ക്ഷേത്രത്തിനുസമീപം സില്‍വര്‍ലൈന്‍ കല്ലുമായി എത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിനുസമീപമാണ് വാഹനം തടഞ്ഞത്. സില്‍വര്‍ലൈന്‍ വിരുദ്ധസമരസമിതി അംഗങ്ങളും യുഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

Read Also : ടെസ്‌ല‍ ഓട്ടോ പൈലറ്റിലെ അബദ്ധങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് വിഡിയോ; ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് കമ്പനി…

കെ റെയിൽ അതിരടയാള കല്ല് സ്ഥാപിക്കുന്നതിനിടെ കൊല്ലത്ത് വ്യാപക പ്രതിഷേധമാണ് നടന്നത്. നടുറോഡിൽ കഞ്ഞിവച്ചാണ് കല്ലിടലിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തഴുത്തലയിൽ പ്രദേശവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി. ഗ്യാസ് സിലിണ്ടറുമായാണ് ഭീഷണി മുഴക്കിയത്. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാർ സംഘടിച്ചെത്തിയത്.

ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലത്ത് സർവ്വേ നടപടികൾ പുനരാരംഭിച്ചത്. പൊലീസ് സുരക്ഷയിൽ കല്ലിടൽ നടപടികൾക്കായി കെ റെയിൽ ഉദ്യോഗസ്ഥർ എത്തി. എന്നാൽ കനത്ത പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കല്ലുമായി വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. പിന്നാലെ നടുറോഡിൽ നാട്ടുകാർ കഞ്ഞിവച്ച് പ്രതിഷേധിച്ചു.

Story Highlights: silverline protest in kollam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top