Advertisement

ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചു; കർണാടകയിൽ 7 അധ്യാപകർക്ക് സസ്പൻഷൻ

March 30, 2022
0 minutes Read

ജിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ച് 7 അധ്യാപകർക്ക് സസ്പൻഷൻ. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ച് എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുമതി നൽകിയ അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇതിൽ രണ്ട് സെൻ്റർ സൂപ്രണ്ടുമാരും പെടും. ഗഡഗിലെ സിഎസ് പാട്ടിൽ സ്കൂളിലാണ് പരീക്ഷ നടന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരെ മുസ്ലിം വിദ്യാർഥികൾ നൽകിയ ഹർജി തള്ളിയാണ് ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കർണാടക ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ.എം ഖാസി എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതായിരുന്നു വിധി. മാർച്ച് 15നാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top