Advertisement

155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പി; തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ ശാസ്ത്രജ്ഞർ

March 30, 2022
3 minutes Read
the unopened speyer wine bottle

325-350 എ.ഡി കാലഘട്ടത്തിലെ ഒരു കുപ്പി. ‘സ്‌പെയർ വൈൻ ബോട്ടിൽ’ എന്നാണ് പേര്. പക്ഷേ പേരിൽ മാത്രമേ ‘വീഞ്ഞ് ‘ ഉള്ളു. ഈ കുപ്പി ഇതുവരെ തുറക്കുകയോ, ഇതിൽ എന്താണെന്ന് സ്ഥിരീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. കുപ്പി തുറക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ് ശാസ്ത്രലോകം. 155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഈ കുപ്പിയിൽ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങൾ മാത്രമാണ് ഇപ്പോളും ഉള്ളത്. ( the unopened speyer wine bottle )

വർഷം 1867…ജർമനിയിലെ സ്‌പെയറിന് സമീപം, ഇന്ന് റിനേലൻഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ധനികന്റെ ശവകൂടീരം തുറക്കുന്നത് അന്നാണ്. ശവകുടീരത്തിൽ രണ്ട് സാർകോഫാഗികളാണ് കണ്ടെത്തിയത്. റോമൻ ശവകുടീരങ്ങളിൽ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാർകോഫഗസ്. ഇതിൽ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും.

ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാർക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാർക്കോഫാഗസിൽ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാർക്കോഫാഗസിൽ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി.

ഇതിൽ ഒരു കുപ്പിൽ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികളും കാലിയായിരുന്നു. 325-350 എ.ഡി കാലഘട്ടത്തിലെ കുപ്പിയാണ് കണ്ടെത്തിയിരിക്കുന്നത് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. 1.5 ലിറ്ററിന്റെ ഈ കുപ്പിയുടെ കഴുത്തിന് സമീപത്തായി ഡോൾഫിനുകളെ അനുസ്മരിപ്പിക്കുന്ന ചെറിയ പിടികളുമുണ്ടായിരുന്നു.

Read Also : ഇതുവരെ ആത്മഹത്യ ചെയ്തത് 300 ലേറെ നായകൾ; ചുരുളഴിയാത്ത രഹസ്യമായി ഇപ്പോഴും ഒരു പാലം

കുപ്പിയുടെ താഴ്ഭാഗത്തുള്ള ദ്രാവകം ക്ലിയറും, മുകളിലേക്ക് റോസിന്റേതിന് സമാനമായ മിശ്രിതവുമായിരുന്നു. ഈ മിശ്രിതമെന്തെന്ന് പരിശോധിക്കണമെന്നായി ഒരു വിഭാഗം. എന്നാൽ മറ്റൊരു വിഭാഗം ഈ ആശയത്തെ ശക്തിയുക്തം എതിർത്തു. കുപ്പിയിലെ ദ്രാവകം വീഞ്ഞായിരിക്കാം എന്നാണ് നിഗമനം. പക്ഷേ ഈ ദ്രാവകം വീഞ്ഞല്ലെങ്കിലോ ? അന്തരീക്ഷവുമായി ഈ ദ്രാവകത്തിന് സമ്പർക്കമുണ്ടായാൽ മറ്റെന്തെങ്കിലും രാസപ്രവർത്തനം സംഭവിക്കുമോ ? തുടങ്ങി നൂറ് കണക്കിന് സംശയങ്ങളാണ് ശാസ്ത്രജ്ഞരുടെയുള്ളിൽ.

അതുകൊണ്ട് തന്നെ പാലറ്റൈനേറ്റ് ഹിസ്റ്റോറിക്കൽ മ്യൂസിയത്തിന്റെ ടവർ റൂമിൽ ഇന്നും തുറക്കാതെ വച്ചിരിക്കുകയാണ് ഈ കുപ്പി. കുപ്പിയിലുള്ളത് വീഞ്ഞ് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ വീഞ്ഞ് കുപ്പിയായും ‘സ്‌പെയർ വൈൻ ബോട്ടിൽ’ അറിയപ്പെടുന്നു.

Story Highlights: the unopened speyer wine bottle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top