Advertisement

കാമുകനെ ബലമായി തടഞ്ഞുവച്ചശേഷം പെൺകുട്ടിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ

March 30, 2022
1 minute Read
rapetamil

രാത്രിയിൽ കാമുകനൊപ്പം ബസ്‌ സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഇരുപത്തിയൊന്നുകാരിയെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. തമിഴ്‌നാട് കടലൂർ കമ്മിയമ്പേട്ടയിലാണ് സംഭവം. കുപ്പംകുളം സ്വദേശി സതീഷ് (19), പുതുപ്പാളയം സ്വദേശി ആരിഫ് (18), കിഷോർ (19) എന്നിവരാണ് അറസ്റ്റിലായത്. കമ്മിയമ്പേട്ടയിലെ ബസ്‌ സ്റ്റോപ്പിൽ കാമുകനൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. ഇവിടേക്ക് കടന്നുവന്ന യുവാക്കൾ കാമുകനെ ബലമായി തടഞ്ഞുവച്ചശേഷം പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പ്രതികളിലൊരാൾ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്തു.

Read Also : സ്ത്രീകളെ ഫോണിൽ ശല്യം ചെയ്ത ഇന്ത്യൻ എംബസി ജീവനകാരൻ പിടിയിൽ

പെൺകുട്ടിയുടെ ചിത്രം പ്രതികൾ മൊബൈലിൽ പകർത്തിയ ശേഷം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ സംഘത്തിലെ രണ്ട് പേർ കാമുകനെ ബലമായി പിടിച്ചുവെയ്‌ക്കുകയും മറ്റൊരു യുവാവ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പ്രതികൾ കാമുകനായ യുവാവിൻറെ മൊബൈൽ ഫോൺ കൈക്കലാക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. സംഭവശേഷം കാമുകനും അവിടെ നിന്ന് പോയി.

നൈറ്റ് പെട്രോളിങ്ങിനെത്തിയ പൊലീസുകാരാണ് പെൺകുട്ടി ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടത്. തുടർന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് പെൺകുട്ടിയുടെ കാമുകനെ പിടികൂടിയെങ്കിലും പ്രതികളെയാരെയും അറിയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Story Highlights: Youths arrested for raping girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top