Advertisement

“ഈ പോരാട്ടം സ്ത്രീധനത്തിനെതിരെ”; മക്കളുടെ വിവാഹ സത്ക്കാരത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ…

March 31, 2022
1 minute Read

മക്കളുടെ വിവാഹ സത്ക്കാരത്തിൽ 22 പേരുടെ വിവാഹം നടത്തി ദമ്പതികൾ. വയനാട് മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് എന്നിവരുടെ മക്കളുടെ വിവാഹസത്ക്കാരത്തിലാണ് സമൂഹ വിവാഹം നടത്തിയത്. മക്കളിൽ ഒരാൾ വിവാഹം കഴിച്ചത് ചലച്ചിത്ര താരം റെബ മോണിക്കയെയാണ്. ഇവരും മറ്റു ദമ്പതികൾക്കൊപ്പം വേദിയിൽ ഉണ്ടായിരുന്നു.

വിവാഹം സ്വർഗത്തിൽ വെച്ചാണ് നടക്കുക. അതുപോലൊരു സ്വർഗമായി മാറുകയായിരുന്നു മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളും പരിസരവും. തന്റെ മക്കളുടെ വിവാഹം ചെലവ് ചുരുക്കി നടത്തുക. ആ പണം ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികളുടെ വിവാഹം നടത്തുക.ഇതായിരുന്നു വ്യവസായി ആയ ജോസഫിന്റെയും ജോളിയുടെയും ആഗ്രഹം.

സ്ത്രീധനത്തിനെതിരായാണ് ഈ സമൂഹ വിവാഹം നടത്തിയത്. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തിൽ നിന്ന് എടുത്ത് മാറ്റാൻ പ്രചോദനമാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു സമൂഹ വിവാഹം നടത്തിയത് എന്ന് ജോസഫ് ഫ്രാൻസിസ് പറഞ്ഞു. ഇത്തരമൊരു വിവാഹ വേദിയിൽ തങ്ങളുടെ സത്കാരം നടന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് റെബയും പറഞ്ഞു. ഇത് ഞങ്ങൾക്കും ഒരു പ്രചോദനമാണ്.

വിവിധ ഗോത്ര വിഭാഗങ്ങളിൽ പെട്ട പത്ത് ദമ്പതികൾ ഉൾപ്പെടെ 22 പേരുടെ വിവാഹമാണ് ആ വേദിയിൽ നടന്നത്. വധുവരന്മാർക്ക് സ്വർണാഭരണങ്ങളും വസ്ത്രങ്ങളും നൽകി. 2500 പേർക്ക് വിരുന്നും ഒരുക്കി. വിവാഹത്തിന് മോഡി കൂട്ടാൻ ഓടക്കുഴൽ വാദകൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതോത്സവവും ഉണ്ടായിരുന്നു. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്പന്ദനം എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാൻസിസ്.

Story Highlights: Community Marriage in Mananthavadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top