Advertisement

മാസ്കില്ലെങ്കിൽ പിഴയില്ല; നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഡല്‍ഹി

March 31, 2022
Google News 2 minutes Read

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കില്ലെന്ന് ഡല്‍ഹി സർക്കാർ. ഇന്ന് ചേര്‍ന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി(ഡി.ഡി.എം.എ) യോഗത്തിലാണ് തീരുമാനം. നേരത്തെ മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപ പിഴ ചുമത്തിയിരുന്നു.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ അധ്യക്ഷതയിലാണ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് യോഗം ചേര്‍ന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുത്തു. നിയന്ത്രണത്തിൽ ഇളവ് വരുത്തിയെങ്കിലും മാസ്ക് ധാരണം തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു. പകര്‍ച്ചവ്യാധി നിയമവും തുടരും.

നേരത്തെ 2000 രൂപ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഡിഡിഎംഎ യോഗത്തിൽ തുക കുറച്ചു. രാജ്യ തലസ്ഥാനത്ത് കൊവിഡ് സ്ഥിതി പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു. മഹാരാഷ്ട്രയില്‍ മാസ്‌ക് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. ആള്‍ക്കൂട്ട നിയന്ത്രണം ഒഴിവാക്കാനും യോഗത്തില്‍ തീരുമാനിച്ചു.

പശ്ചിമ ബംഗാളിൽ രാത്രി കർഫ്യൂവും വാഹന നിയന്ത്രണവും നീക്കി. പുതിയ കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവ്. എന്നാൽ മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Story Highlights: no more fines in delhi for not wearing masks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here