Advertisement

വർക്കലയിൽ 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

March 31, 2022
Google News 1 minute Read

തിരുവനന്തപുരം വർക്കലയിൽ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്ക് എത്തിച്ച 4 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വർക്കല എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

വർക്കല തിരുവമ്പാടിയിലെ കേരള സർക്കാർ അക്വാറിയത്തിന് മുൻവശത്ത് നിന്നുമാണ് പ്രതി എക്സൈസ് പിടിയിലായത്. കോവളം സ്വദേശി ദിവർ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

പാപനാശം, ഹെലിപ്പാട്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലാണ് പരിശോധന നടന്നത്. പ്രദേശത്ത് വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന സജീവമാണ്. പൊലീസ് എക്സൈസ് വകുപ്പുകൾ സംയുക്തമായി മേഖലയിൽ പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിരുന്നു.

Story Highlights: youth nabbed with cannabis in varkala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here