കേരളത്തില്‍ 10 തമിഴ്‌നാട്ടില്‍ ബസ് നിരക്ക് അഞ്ച്; സ്ത്രീകള്‍ക്ക് സൗജന്യം

കേരളത്തില്‍ ബസ് യാത്രാ നിരക്കില്‍ വര്‍ധനവ് വന്നതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ നിരക്കുകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ കേരളത്തില്‍ സജീവമാണ്. കേരളത്തിനെ അപേക്ഷിച്ച് നേരിയ കുറവ് മാത്രമാണ് തമിഴ്‌നാട്ടിലെ ഡീസല്‍ വില. എന്നാല്‍ ബസ് നിരക്ക് കേരളത്തിലേതിന്റെ പകുതി മാത്രവും.
അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.
Read Also : യുക്രൈന്‍ ജനതയ്ക്കായി സഹായഹസ്തം; ഗുജറാത്തി ഗായകര്‍ പാട്ടുപാടി ശേഖരിച്ചത് 2.5 കോടി രൂപ
രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാസം 1200 കോടി രൂപ സബ്‌സിഡിയായി നല്‍കുന്നുമുണ്ട്.
Story Highlights: bus fares in Kerala 10 and 5 in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here