‘എനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഭീരുക്കള്‍’; വീണ്ടും വിമര്‍ശിച്ച് യു പ്രതിഭ

പാര്‍ട്ടിയില്‍ മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് യു പ്രതിഭ എംഎല്‍എ. ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും ഭീരുക്കളായത് കൊണ്ട് പേര് പറയുന്നില്ലെന്നും പ്രതിഭ പ്രതികരിച്ചു. സൂര്യ ഫെസ്റ്റിവലിനെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ പ്രതികരണം. (cowards working against me says u prathibha mla)
നേരെ നിന്ന് ആക്രമിക്കുകയും നേരെ നിന്ന് അത് പറയുകയും ചെയ്യുന്നവരോടാണ് തനിക്ക് ബഹുമാനമാണെന്ന് യു പ്രതിഭ പറയുന്നു. തനിക്ക് വേറൊരാളാകാന്‍ പറ്റില്ല. കേഡര്‍ പാര്‍ട്ടിയില്‍ നിന്ന് പരസ്യമായി പ്രതികരിക്കുന്നത് വ്യത്യസ്ത നിലപാടുള്ളതുകൊണ്ടാണ്. പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പലപ്പോഴും വിഴുങ്ങേണ്ടി വന്നിട്ടുണ്ട്. വല്ലാതെ കത്തുമ്പോള്‍ പലതും പുറത്തുവരുന്നതാണെന്നും യു പ്രതിഭ വ്യക്തമാക്കി.
Read Also : കുര്‍ബാന ഏകീകരണം ഉടന്‍ നടപ്പാക്കണമെന്ന് മാര്‍പ്പാപ്പയുടെ ഉത്തരവ്; അങ്കമാലി അതിരൂപതയ്ക്ക് കത്തയച്ചു
കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന് സൂചിപ്പിച്ച് യു പ്രതിഭ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വിവാദമായിരുന്നു. പോസ്റ്റ് പങ്കുവച്ചതില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതോടെ പ്രതിഭ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഉപേക്ഷിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനുമെതിരെ പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ഉന്നയിക്കേണ്ടതെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞിരുന്നു. പരാതികള്‍ ഒരു പൊതുവേദിയിലും എംഎല്‍എ ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നേതൃത്വം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പൊതുവേദിയില്‍ എംഎല്‍എയുടെ പ്രതികരണം.
Story Highlights: cowards working against me says u prathibha mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here